സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 160 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില 66,480 രൂപയായാണ് ഉയർന്നത്. ഗ്രാമിന് 20 രൂപയുടെ വർധനയും ഉണ്ടായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 8310 രൂപയായാണ് വർധിച്ചത്. അതേസമയം, അന്താരാഷ്ട്ര വിപണിയിലും സ്വർണവില റെക്കോഡുകൾ ഭേദിച്ച് മുന്നേറുകയാണ്.
ഈ വർഷം പലിശനിരക്കുകളിൽ രണ്ട് തവണ കുറവ് വരുത്തുമെന്ന് യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അറിയിച്ചതിന് പിന്നാലെയാണ് സ്വർണവിലയിൽ വൻ നർധനയുണ്ടായത്. യു.എസ് ഗോൾഡ് ഫ്യൂച്ചറിന്റെ നിരക്ക് 0.5 ശതമാനം ഉയർന്ന് 3,056.50 ഡോളറായി ഉയർന്നു.