Your Image Description Your Image Description

മക്ക: മലപ്പുറം സ്വദേശിയായ യുവാവ് മക്കയിൽ മരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. എടവണ്ണപ്പാറ ചെറിയപറമ്പ് സ്വദേശി ഒട്ടുപാറക്കൽ മുഹമ്മദ് ജുമാൻ(24) ആണ് മരിച്ചത്. മൂന്ന് മാസം മുൻപാണ് നിക്കാഹിന് ശേഷം യുവാവ് നാട്ടിൽ നിന്നും മക്കയിലേക്ക് തിരികെയെത്തിയത്. രണ്ട് മാസം കഴിഞ്ഞ് വീണ്ടും നാട്ടിലേക്ക് പോകാൻ തീരുമാനിച്ചിരിക്കെയായിരുന്നു അപ്രതീക്ഷിതമായി ഹൃദയാഘാതമുണ്ടായതും മരണം സ്ഥിരീകരിച്ചതും. യുവാവ് നാല് വർഷമായി സൗദി പ്രവാസിയാണ്. മക്ക ഹറമിന് സമീപം അൽ മാക് കമ്പനിയിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ഉംറ നിർവഹിച്ച ശേഷം റൂമിൽ വിശ്രമിക്കുന്നതിനിടെ ഇന്നലെയാണ് യുവാവിന് ഹൃദയാഘാതം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടപടി ക്രമങ്ങൾ പൂർത്തിയായ ശേഷം മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *