Your Image Description Your Image Description

പാതിവില തട്ടിപ്പ് കേസിന്റെ സൂത്രധാരനെന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്ന ബിജെപി നേതാവ്
എ എൻ രാധാകൃഷ്ണൻ രാജ്യം വിട്ടുവെന്നാണ് ലഭിക്കുന്ന വിവരം . മുഖ്യപ്രതി അനന്തകൃഷ്ണനെ അറസ്റ്റ് ചെയ്തു കഴിഞ്ഞപ്പോൾ തനിക്ക് ഇതിലൊന്നും പങ്കില്ലന്നും, തന്നെ പറ്റിക്കുകയാണ് ചെയ്തതെന്നും പറഞ്ഞു പ്രസ്താവന നടത്തി ഒഴിഞ്ഞു മാറി നിൽക്കുകയായിരുന്നു രാധാകൃഷ്ണൻ.

ഇതിനിടയിലാണ് മുഖ്യസൂത്രധാരകനെന്ന നിലയിൽ എൻ ജി ഒ കോൺഫെഡറേഷൻ ചെയർമാനായ അനന്തകുമാറിനെ അറസ്റ്റ് ചെയ്തത്. ഇരുവരുടെയും കൂട്ടാളിയായി പ്രവർത്തിച്ച് കോടികൾ തട്ടിക്കാൻ കൂട്ടുനിന്നുവെന്നാണ് രാധാകൃഷ്ണന്റെ പേരിലുള്ള ആരോപണം.

മുൻപ് ചിട്ടി തട്ടിപ്പ് കേസിലും രാധാകൃഷ്ണന്റെ പേര് ഉൾപ്പെട്ടിരുന്നു. പാതിവിലക്ക് സാധനങ്ങൾ നൽകാമെന്ന് പറഞ്ഞു ആയിരക്കണക്കിനാളുകളിൽ നിന്ന് കോടിക്കണക്കിന് രൂപ ശേഖരിച്ച് പൊതുജനത്തെ തട്ടിച്ചുവെന്നാണ് രാധാകൃഷ്ണന്റെ പേരിൽ ഉയർന്നുവന്ന ആരോപണം.

എന്നാൽ തന്നോട് അനന്തകൃഷ്ണൻ പറഞ്ഞത് വിശ്വസിച്ച് ഇടപാടുകാരോട് പണം വാങ്ങി അനന്തു കൃഷ്ണന് കൊടുത്തുവെന്നാണ് രാധാകൃഷ്ണന്റെ വാദം. ഇതിനിടെ പത്രസമ്മേളനം വിളിച്ചുകൂട്ടി മുഴുവൻ പേർക്കും പണം തിരിച്ചു കൊടുക്കുന്നുവെന്നും സമയബന്ധിതമായി കൊടുക്കുന്നതിന്റെ ഭാഗമായി എല്ലാവർക്കും ചെക്ക് നൽകിയതായിയും രാധാകൃഷ്ണൻ പറഞ്ഞിരുന്നു.

തന്റെ സൊസൈറ്റിയിലോ ട്രസ്റ്റിലോ പെട്ട നിക്ഷേപകർ അല്ലാത്തതിനാൽ തെറ്റായി നൽകിയ ചെക്കുകൾ മാറരുതന്ന് ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടന്നും ഒതുക്കത്തിൽ പറഞ്ഞു രാധാകൃഷ്ണൻ ഒരു മുൻകൂർ ജാമ്യവും ജനങ്ങളുടെ മുന്നിൽ ഉയർത്തി കാണിച്ചു .

തീയതി വച്ച് നൽകിയ ചെക്കുകളിൽ ബഹുഭൂരിപക്ഷവും ബാങ്കിൽ നിന്നും മടങ്ങിയെന്ന് പൊതുവേ ഒരു സംസാരമുണ്ട്. കഴിഞ്ഞ ഓണക്കാലത്ത് പറവൂരുള്ള ഒരു സാധാരണക്കാരന്റെ വീട്ടിൽ പാതി വിലയ്ക്ക് ഓണക്കിറ്റ് നൽകാമെന്ന് പറഞ്ഞു പണം വാങ്ങുകയും , കൊടുത്ത കിറ്റിൽ പണത്തിന്റെ മൂല്യം പോലും ഇല്ലാത്ത വിലകുറഞ്ഞ നാലാംകിട സാധനങ്ങളാണ് നൽകിയതന്ന് പറഞ്ഞു ആരോ സാമൂഹ്യ മാധ്യമങ്ങളിൽ എടുത്തിട്ട വീഡിയോ ആണ് ഏതാണ്ട് ആയിരം കോടി രൂപയ്ക്ക് മുകളിൽ കേരളത്തിലാകമാനം നടന്ന തട്ടിപ്പ് പുറത്തു കൊണ്ടുവരാൻ സാഹചര്യമുണ്ടാക്കിയത്.

അനന്തകുമാറിനെ കൂടി അറസ്റ്റ് ചെയ്തതോടുകൂടി പോലീസ് തന്നിലേക്കെത്തുമെന്ന ഭയത്താൽ നാടുവിട്ടു പോയതാണന്നാണ് രാധാകൃഷ്ണന്റെ ശത്രുക്കൾ പറയുന്നത്. അതിന് കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത് , അനന്തു കൃഷ്ണൻ തന്നെ പറ്റിച്ചതാണന്ന് പ്രസ്താവന ഇറക്കിയ രാധാകൃഷ്ണൻ ഇതുവരെ തന്നെ പറ്റിച്ച ആൾക്കെതിരെ ഒരു പരാതി പോലും നൽകിയിട്ടില്ലന്നുള്ളതാണ്.

അനന്തകൃഷ്ണനും ആനന്ദകുമാറും എഎൻ രാധാകൃഷ്ണനും പരസ്പരപൂരകമായി നിന്ന് മൊത്തത്തിൽ പൊതുജനത്തെ പറ്റിക്കുകയായിരുന്നുവെന്നാണ് ചില ർ പറയുന്നത്. ഏതായാലും ഇവരിൽ ആരായിരുന്നു ഒന്നാമനെന്നോ, ആരായിരുന്നു തട്ടിപ്പിന്റെ ഉപജ്ഞാതാവെന്നോ ഇതുവരെ പുറത്തുവന്നിട്ടില്ല.

അനന്തകൃഷ്ണനും ആനന്ദകുമാറും അറസ്റ്റിലായതോടെ പുതിയ പരാതികളുമായി ജനം ഇറങ്ങിത്തുടങ്ങി. അത് ഏ എൻ രാധാകൃഷ്ണനെതിരാണ്. അതാണ് രാധാകൃഷ്ണനെ പെട്ടെന്ന് ഇവിടെനിന്ന് മാറിനിൽക്കാൻ പ്രേരിപ്പിച്ചതന്നാണ് പൊതുവേ വിലയിരുത്തുന്നത്.

എന്നാൽ സ്വകാര്യ ആവശ്യത്തിന് കുറച്ചു ദിവസത്തേക്ക് ദുബായിൽ പോയിരിക്കുകയാണന്നാണ് അന്വേഷണത്തിൽ നിന്നും മനസ്സിലാകുന്നത്. കാര്യങ്ങളെല്ലാം ഒന്ന് തണുത്തു വരുന്നതുവരെ കേരളത്തിൽ നിന്നും മാറി നിൽക്കുക എന്ന ഉദ്ദേശം മാത്രമാണുള്ളതന്ന് പറയുന്നവരുമുണ്ട്.

ഏതായാലും ബിജെപിയിലെ പ്രമുഖനായ ഒരു നേതാവ് ഇത്തരമൊരു തട്ടിപ്പ് കേസിൽ പ്രതിയായി വന്നതും അത് പോലീസ് അന്വേഷണത്തിലേക്കും മാധ്യമ ശ്രദ്ധയിലേക്കും തിരിഞ്ഞതും ബിജെപിയെ വെട്ടിലക്കിയിട്ടുണ്ട്.

ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ട് രാധാകൃഷ്ണനോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടതാണന്നും പാർട്ടിയിലെ സ്ഥാനമാനങ്ങൾ രാജിവച്ച് മാതൃക കാണിക്കണമെന്നു നിർദ്ദേശിച്ചിട്ടുണ്ടന്നും പറഞ്ഞു കേൾക്കുന്നു .
ഏതായാലും പോലീസിന്റെ അടുത്ത നീക്കമെന്താണെന്ന് നോക്കിയിരിക്കുകയാണ് രാധാകൃഷ്ണനും ബിജെപി നേതൃത്വവും .

കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന പ്രസിഡണ്ട് സ്ഥാനം ഒഴിവാകുമ്പോൾ ആ സ്ഥാനത്ത് കേന്ദ്ര നേതൃത്വം കണ്ടുവെച്ചിരുന്ന പ്രമുഖ നേതാവാണ് ഈ തട്ടിപ്പ് കേസിൽ സംശയത്തിന്റെ പേരിൽ മാറി നിൽക്കേണ്ടി വന്നത്.

പണം നഷ്ടപ്പെട്ടവന് മുഴുവൻ തിരിച്ച് കിട്ടാനാവാത്ത വിധം നഷ്ടപ്പെട്ടു പോയി. താൽക്കാലികമായി ചെക്ക് നൽകിയത് കാശാക്കി മാറ്റാൻ സാധിക്കാതെ , പട്ടിക്ക് മുഴുവൻ തേങ്ങ കിട്ടിയതുപോലെ കൊണ്ടുനടക്കുന്ന നിക്ഷേപകരുടെ കാര്യമാണ് ഏറ്റവും കഷ്ടം. ഇനി ഇത് ആരോട് പറയും എന്ന വിലാപ ഗാനവും പാടി നിക്ഷേപകർ നടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *