Your Image Description Your Image Description

ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായികാ താരങ്ങളുടെ പട്ടികയില്‍ ബോളിവുഡ് നടി ആലിയ ഭട്ടിനെ മറികടന്ന് തെന്നിന്ത്യൻ നടി സാമന്ത.
ഒരിടവേളയ്‍ക്കു ശേഷം ഓര്‍മാക്സ് മീഡിയ പുറത്തുവിട്ട പട്ടിക കണ്ട് അമ്പരപ്പിലാണ് ആരാധകർ. ആലിയ ഭട്ട് രണ്ടാമത് എത്തിയപ്പോള്‍ ബോളിവുഡിലെ മുൻനിര നടി ദീപിക പദുക്കോണ്‍ ആണ് മൂന്നാം സ്ഥാനത്ത്. സിനിമകളില്‍ നിരന്തരം ഭാഗമാകുന്നതും സാമൂഹ്യ മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്നതും ആണ് ബോളിവുഡ് താരത്തെ മുന്നിലെത്തിച്ചത്.

നായികമാരുടെ പട്ടികയില്‍ നാലാം സ്ഥാനം കരസ്ഥമാക്കിയത് സായ് പല്ലവിയാണ്. തുടര്‍ച്ചയായി ഹിറ്റുകളുടെ ഭാഗമാകുന്നതാണ് നായിക താരങ്ങളില്‍ മുന്നിലെത്താൻ സായ് പല്ലവിയെയും സഹായിച്ചത്. രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച തമിഴ് ഭാഷാ ചിത്രം അമരനില്‍ സായ് പല്ലവിയായിരുന്നു നായിക. കമല്‍ഹാസൻ ആയിരുന്നു ചിത്രം നിര്‍മിച്ചത്. ശിവകാര്‍ത്തികേയനായിരുന്നു അമരനില്‍ നായകനായി എത്തിയത്. ചിത്രം ആഗോള കളക്ഷനില്‍ 300 കോടി ക്ലബില്‍ എത്തുകയും ചെയ്‍തിരുന്നു. തുടര്‍ന്ന് സായ് പല്ലവി നായികയായ തെലുങ്ക് ചിത്രം തണ്ടേലും വൻ ഹിറ്റായി മാറിയിരുന്നു. നാഗചൈതന്യ നായകനായ ചിത്രം 100 കോടി ക്ലബിലെത്തിയിരുന്നു. തൊട്ടുപിന്നിലുള്ള നായിക കാജല്‍ അഗര്‍വാളാണ്.

ആറാം സ്ഥാനത്ത് രശ്‍മിക മന്ദാനയാണ്. ഏഴാം സ്ഥാനത്ത് അജിത് കുമാര്‍ ചിത്രത്തില്‍ നായികയായി റിപ്പോര്‍ട്ടുകളില്‍ നിറഞ്ഞുനിന്ന തൃഷയും ഇടംനേടി എന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ നയൻതാരയും തെന്നിന്ത്യൻ താരങ്ങളായ ശ്രീലീലയും അനുഷ്‍ക ഷെട്ടിയും ഇടംനേടി എന്നാണ് ഓര്‍മാക്സ് മീഡിയ പുറത്തുവിട്ട ഫെബ്രുവരി മാസത്തെ പട്ടികയില്‍ നിന്ന് വ്യക്തമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *