Your Image Description Your Image Description

മദ്യലഹരിയിൽ ജ്യേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി.മറയൂർ ചെറുവാട് സ്വദേശി ജഗൻ ആണ് കൊല്ലപ്പെട്ടത്. ജ​ഗന്റെ ജ്യേഷ്ഠൻ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറയൂർ ഇന്ദിര നഗറിൽ വെച്ചായിരുന്നു കൊലപാതകം.മദ്യലഹരിയിൽ മാതൃസഹോദരിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് ജഗനെ സഹോദരൻ വെട്ടിക്കൊലപ്പെടുത്തിയത് എന്ന് പറയുന്നു. രാത്രി 7.45ന് നായിരുന്നു സംഭവം.

ഇവരുടെ പിതാവ് പഴനിസ്വാമിയും മാതാവ് ലീലയും മരണപ്പെട്ടതോടെ ഒരുവർഷത്തോളമായി മറയൂരിലെ ചെറുവാട് ആദിവാസിക്കുടിയിൽ മാതൃസഹോദരി ബാലമണിയുടെ വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാകുന്നത് പതിവായിരുന്നു.

ഇന്നലെ രാത്രി ജഗൻ ബാലമണിയെ ആയുധവുമായി ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് അരുൺ വാക്കത്തി ഉപയോഗിച്ച് ജഗനെ വെട്ടിയത്. ജഗന്റെ തലയ്‌ക്കാണ് വെട്ടേറ്റത്. പരുക്കേറ്റ ജഗനെ മറയൂരിലെ സ്വകാര്യ ആശുപത്രിയിലും മറയൂർ ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *