Your Image Description Your Image Description

ഷാർജയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം.തിങ്കളാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. 13നും 15നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. ബന്ധുവിന്റെ വീട്ടിൽ ഇഫ്താറിനായി പോകുമ്പോഴായിരുന്നു അപകടം. കൽബ റോഡിൽ വെച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. 13 വയസ്സുകാരനായിരുന്നു വാഹനം ഓടിച്ചിരുന്നത്.

അതേസമയം യു.എ.ഇയിൽ സ്വകാര്യമേഖലക്കും മൂന്ന് ദിവസത്തെ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. മാർച്ച് 30 മുതൽ ഏപ്രിൽ ഒന്ന് വരെയാണ് ശമ്പളത്തോടെയുള്ള അവധി ലഭിക്കുക. എന്നാൽ, മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ നോമ്പ് 30 പൂർത്തിയാക്കി മാർച്ച് 31 നാണ് പെരുന്നാൾ കടന്നുവരുന്നതെങ്കിൽ ഏപ്രിൽ രണ്ട് വരെ അവധി നീളുമെന്ന് യു.എ.ഇ തൊഴിൽമന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *