Your Image Description Your Image Description

സിനിമകൾ കണ്ടു തുടങ്ങിയ നാളു മുതൽ സിനിമാ താരങ്ങളെ സ്വന്തം വീട്ടിലെ ആളുകളെ പോലെയാണ് എല്ലാവരും കാണുന്നത്. സ്വന്തം വീടിനോടു ചേർന്ന് നിൽക്കുന്ന ഒരാൾ , അല്ലെങ്കിൽ ഏറ്റവും അടുത്ത സുഹൃത് ഇങ്ങനെയൊക്കെയാണ് പ്രേക്ഷകരുടെ മനസ്സിൽ താരങ്ങൽ ക്കുള്ള സ്ഥാനം. ജയൻ, സത്യൻ, മധു, പ്രേം നസീർ തുടങ്ങിയവരുടെ കാലം കഴിഞ്ഞതിൽ പിന്നെ ഇതിനോട് അടുത്ത് നിൽക്കുന്നത് അടുത്ത ജനറേഷനിലെ താരങ്ങളായ മമ്മൂട്ടി, മോഹൻ ലാൽ തുടങ്ങിയവരാണ്. അതുകൊണ്ടൊക്കെ തന്നെ ഇവർക്കാർക്കെങ്കിലും എന്തെങ്കിലും പറ്റിയാൽ തകരുന്നത് ആരാധകരുടെ മനസ്സാണ്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ജയൻ മരിച്ചപ്പോൾ 14 ദിവസം പായയിൽ ഇരുന്ന സ്ത്രീകളൊക്കെ.

കഴിഞ്ഞ കുറെ നാളുകളായി മമ്മൂട്ടിയുടെ ആരോഗ്യനില സംബന്ധിച്ച കിംവദന്തികൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന വമ്പൻ താരനിരയിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് നീട്ടിയതോടെയാണ് ഇത്തരത്തിലുള്ള പ്രചരണം വ്യാപകമായത്. മമ്മൂട്ടിയുടെ ആരോഗ്യപ്രശ്‌നം കാരണമാണ് ഷൂട്ടിംഗ് നീട്ടി വെച്ചത് എന്നായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചരണം.
മമ്മൂട്ടിക്ക് ശ്വാസതടസമുണ്ടായി ചെന്നൈയിൽ ആശുപത്രിയിലാണ് എന്നും വൈകാതെ അമേരിക്കയിൽ ചികിത്സ നടത്തും എന്നും വാർത്തകൾ വന്നിരുന്നു. മറ്റൊരു കൂട്ടർ മമ്മൂട്ടിക്ക് കുടലിൽ ക്യാൻസർ ആണെന്ന് വരെ പ്രചരിപ്പിച്ചിരുന്നു. അതിനാൽ അഭിനയത്തിൽ നിന്ന് താൽക്കാലികമായി ഇടവേള എടുക്കുന്നതായും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.എന്നാൽ ഇപ്പോഴിതാ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടിയുടെ പിആർ ടീം.

ഇത്തരം അഭ്യൂഹങ്ങൾ എല്ലാം തള്ളിക്കളഞ്ഞുകൊണ്ടു മമ്മൂട്ടി പൂർണ ആരോഗ്യവാനാണ് എന്നും പ്രചരിക്കുന്ന വാർത്തകളിൽ കഴമ്പില്ല എന്നുമാണ് ടീം മമ്മൂട്ടി അറിയിച്ചിരിക്കുന്നത്. ഇത് വ്യാജ വാർത്തയാനിന്നും റംസാൻ വ്രതം അനുഷ്ഠിക്കുന്നതുകൊണ്ടു അദ്ദേഹം അവധിയിലായതിനാൽ ആണ്അദ്ദേഹം ഷൂട്ടിംഗ് ഷെഡ്യൂളിൽ നിന്നും ഇടവേള എടുത്തിരിക്കുന്നത് എന്നുമാണ് അവർ പറയുന്നത് .
മാത്രമല്ല, ഇടവേളയ്ക്ക് ശേഷം അദ്ദേഹം മോഹൻലാലിനൊപ്പം മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിംഗിലേക്ക് മടങ്ങുമെന്നും അവർ പറയുകയുണ്ടായി.’

മമ്മൂട്ടിയേയും മോഹൻലാലിനേയും കൂടാതെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിങ്ങനെ വമ്പൻ താരനിരയാണ് മഹേഷ് നാരായണന്റെ സിനിമയിൽ അണിനിരക്കുന്നത്. ചിത്രത്തിന്റെ ശ്രീലങ്കയിലെ ഷെഡ്യൂൾ പൂർത്തിയായതിനാൽ അടുത്ത ഷെഡ്യൂൾ കൊച്ചിയിൽ മാർച്ച് 12 ന് ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ ഇത് പിന്നീട് ഈ മാസം അവസാനത്തേക്ക് നീട്ടി. ഇതാണ് മമ്മൂട്ടിയുടെ അനാരോഗ്യം മൂലമാണ് ഷെഡ്യൂൾ നീട്ടിയത് എന്ന തരത്തിൽ വാർത്തകൾ വരാൻ കാരണം. നിലവിൽ മമ്മൂട്ടി, ഭാര്യ സുൽഫത്തിനും മക്കളായ ദുൽഖറിനും സുറുമിയ്ക്കും ഒപ്പം ചെന്നെയിൽ ആണുള്ളത്.

അതേസമയം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മോഹൻാൽ ചിത്രം ഹൃദയപൂർവത്തിന്റെ ഷെഡ്യൂളും ബ്രേക്കിലേക്ക് കടന്നിരിക്കുകയാണ്. വരും ദിവസങ്ങളിൽ എമ്പുരാന്റെ പ്രൊമോഷനിൽ മോഹൻലാൽ സജീവമാകും എന്നതിനാൽ മോഹൻലാൽ മടങ്ങി എത്തിയ ശേഷമേ മഹേഷ് നാരായണൻ ചിത്രം ആരംഭിക്കൂ. മമ്മൂട്ടിയേയും മോഹൻലാലിനേയും കൂടാതെ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരും കൊച്ചി ഷെഡ്യൂളിൽ ഭാഗമാണ്.

കാള പെറ്റു എന്നറിയുമ്പോഴേക്കും കയറെടുക്കാൻ തയ്യാറായിരിക്കുകയാണ് നമ്മുടെ ആൾക്കാർ ഇന്ന്. സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ അവർ ഉപയോഗിക്കുന്നതും ഇതിനു വേണ്ടിയാണെന്ന് നിസ്സംശയം പറയാനാവും. ഒരു കാര്യം കേൾക്കുമ്പോൾ അതിന്റെ സത്യാവസ്ഥയെ കുറിച്ച് ചിന്തിക്കാതെ അടുത്ത അയാളിലേക്ക് വിവരം പകരുന്നതിൽ നിന്നും ഒരു മാറ്റം വരാൻ ഈ ന്യൂസ് കാരണമാവട്ടെ എന്ന് നമുക് ആഗ്രഹിക്കാം.

Leave a Reply

Your email address will not be published. Required fields are marked *