Your Image Description Your Image Description

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പര്യടനങ്ങളിൽ കളിക്കാരുടെ കുടുംബാംഗങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ നടപടിക്കെതിരെ അഭിപ്രായം തുറന്നുപറഞ്ഞ് വിരാട് കോഹ്‌ലി. കളിക്കാർക്കൊപ്പം കുടുംബാംഗങ്ങളെ അനുവദിക്കുന്നതാണ് നല്ലതെന്ന് കോലി അഭിപ്രായപ്പെട്ടു. കുടുംബാംഗങ്ങൾ ഒപ്പമുള്ളത് വലിയ ആശ്വാസമാണെന്നാണ് കോഹ്‌ലി പറഞ്ഞത്.

‘മത്സരം ജയിച്ചാലും തോറ്റാലും തിരികെ മുറിയിലെത്തുമ്പോൾ ആശ്വസിപ്പിക്കാനോ ആഘോഷിക്കാനോ കുടുംബം കൂടെ ഉണ്ടാവുന്നത് നല്ലതാണ്. ഒരു ക്രിക്കറ്ററെ സംബന്ധിച്ച് അത് എത്രമാത്രം ആശ്വാസകരമാണെന്നു പുറത്തുനിൽക്കുന്നവർക്ക് അറിയില്ല. കുടുംബത്തിന്റെ സാന്നിധ്യം എപ്പോഴും ആഗ്രഹിക്കുന്നയാളാണ് ‍ഞാൻ. മത്സരം കഴി‍ഞ്ഞ് റൂമിൽ പോയി ഒറ്റയ്ക്ക് ഇരിക്കാൻ എനിക്ക് കഴിയില്ല. അതുകൊണ്ടുതന്നെ സമയം ലഭിക്കുമ്പോഴെല്ലാം ഞാൻ കുടുംബത്തോടൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നു’, കോലി പറഞ്ഞു. ഐപിഎലിനോട് അനുബന്ധിച്ച് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടീം സംഘടിപ്പിച്ച പരിപാടിയിലാണ് കോഹ്‌ലി അഭിപ്രായം തുറന്നുപറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *