Your Image Description Your Image Description

സർക്കാരിനെ പ്രതിരോധത്തിൽ ആക്കിക്കൊണ്ട് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 36 ദിവസമായി സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാവർക്കർമാർ ഇന്ന് സെക്രട്ടറിയേറ്റ് ഉപരോധിക്കും. നഗരത്തിൽ വൻ പോലീസ് അന്നാഹമാണ് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി തമ്പടിച്ചിരിക്കുന്നത്. സർക്കാർ ആശാന്മാരുടെ കാര്യത്തിൽ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ല എന്ന രൂക്ഷ ആരോപണമുന്നയിച്ചു കൊണ്ടാണ് ആശമാർ ഇന്ന് സെക്രട്ടറിയേറ്റിന്റെ വാതിലുകൾ ഉപരോധിക്കാൻ തയ്യാറെടുക്കുന്നത്. മരണംവരെ സമരം തുടരുമെന്നുള്ള ശക്തമായ നിലപാടാണ് ആശാവർക്കർമാർ വച്ചുപുലർത്തുന്നത്. നിയമപരമായ സമരത്തിൽ നിന്ന് നിഷേധാത്മകമായ സമരത്തിലേക്ക് ആണ് ആശാവർക്കമാർ കടക്കുന്നത്. സ്ത്രീകൾ നയിക്കുന്ന സമരം എന്നതാണ് ഈ സമരത്തിന് മറ്റു സമരങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാക്കുന്നത് അതുതന്നെയാണ് മറ്റു പാർട്ടിക്കാരുടെ ലക്ഷ്യവും. വേറെ ഏതൊരു ആവശ്യം ഉന്നയിച്ചു കൊണ്ടും പുരുഷന്മാരാണ് സമരം നടത്തുന്നത് എങ്കിൽ അതിനെതിരെ നടക്കാവുന്ന ശക്തമായ നടപടികളൊക്കെ സ്ത്രീകൾക്കു നേരെ നടത്താൻ കഴിയില്ല എന്നുള്ള ധൈര്യവും ഉറപ്പുമാണ് സ്ത്രീകളെ തന്നെ മുന്നിലിറക്കിക്കൊണ്ട് പിണറായി സർക്കാരിനെ പ്രതിരോധത്തിൽ ആക്കാൻ വേണ്ടി ബിജെപിയും കോൺഗ്രസും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നതിന്റെ ലക്ഷ്യം. എന്നാൽ വൻ സുരക്ഷ സന്നാഹം ഒരുക്കിയിരിക്കുന്നത് തങ്ങളെ ഭയന്നിട്ടാണ് എന്നാണ് ആശ മാരുടെ പക്ഷം. എന്നാൽ സെക്രട്ടറിയേറ്റ് പോലെയുള്ള കേരളത്തിന്റെ ഭരണസിരാകേന്ദ്രത്തിൽ നടക്കുന്ന ഒരു സമരത്തെ അതും നിയമവിരുദ്ധമായി നടത്താൻ പോകുന്ന ഒരു പ്രക്ഷോഭത്തെ സുരക്ഷയോടു കൂടി തന്നെ തടയേണ്ടത് ഗവൺമെന്റിന്റെ ഉത്തരവാദിത്വമാണ് എന്ന കാര്യം ഇവർ മറന്നു പോവുകയാണ്. കേരള സർക്കാർ ആവശ്യമാർക്ക് വേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തിട്ടും ഇനി കേന്ദ്രം കണ്ണ് തുറക്കുകയാണ് വേണ്ടത് എന്ന് പറഞ്ഞിട്ടും ബിജെപിയുടെയും കോൺഗ്രസുകാരുടെയും വാക്കുകേട്ട് ഇറങ്ങിപ്പുറപ്പെടുന്നത് വെറും വിഡ്ഢി വേഷം കെട്ടൽ ആവുകയാണ്. ഗവൺമെന്റിനെ അതിഭീകരമായി പ്രതിരോധത്തിൽ ആകുമ്പോൾ അവർക്ക് ആശാന്മാരുടെ ആവശ്യങ്ങൾക്ക് വഴങ്ങാതെ നിവൃത്തിയില്ല എന്ന സാഹചര്യം സൃഷ്ടിക്കുകയാണ് ഇതുവഴി ചെയ്യുന്നത്. കേന്ദ്രം നൽകേണ്ട പണത്തിന് സംസ്ഥാന സർക്കാരിനോട് യുദ്ധം ചെയ്യുകയും വൻ സാമ്പത്തിക ബാധ്യതയുള്ള സർക്കാരിനെ വീണ്ടും സാമ്പത്തിക ഞെരുക്കത്തിൽ ആക്കാനുള്ള ശ്രമങ്ങൾ കൈക്കൊള്ളുകയും ആണ് ഇതുവഴി നടത്താൻ എതിർഭാഗം ശ്രമിക്കുന്നത്. മറ്റു പാർട്ടിക്കാർ എല്ലാം ആശാവർക്കർമാർക്ക് മുന്നിൽ വന്ന നാടകം കളിക്കുകയും വെറും വാഗ്ദാനങ്ങൾ നൽകി പോവുകയുമാണ് ചെയ്യുന്നത് എന്നാൽ ഗവൺമെന്റ് സമരത്തിന്റെ ഭാഗമായി സർക്കാരിന് അമിത ബാധ്യതയാണ് എങ്കിലും പലതിലും വിട്ടുവീഴ്ച ചെയ്തു. താങ്ങാൻ കഴിയുന്ന സാമ്പത്തിക ബാധ്യതയായിരുന്നെങ്കിൽ ഏറ്റെടുക്കാൻ പോലും കേരള സർക്കാർ തയ്യാറായിരുന്നു പക്ഷേ ഇതൊക്കെ മനസ്സിലാക്കിയിട്ടും അനർഹമായ ഒരു തുകയ്ക്ക് വേണ്ടി ഭരണത്തിനോട് കാണിക്കുന്ന ഈ യുദ്ധത്തിന് ബിജെപിയും കോൺഗ്രസും ചുക്കാൻ പിടിക്കുമ്പോൾ ഓരോരുത്തരും ഭരണത്തിൽ വന്നാൽ ഇപ്പോൾ കൊടുക്കണമെന്ന് ആവശ്യപ്പെടുന്ന തുക ഓരോരുത്തരുടെയും വീട്ടിൽനിന്ന് കൊണ്ടുവന്ന കൊടുക്കാൻ തയ്യാറാണ് എന്നുകൂടി പറയാനുള്ള ആർജ്ജവം ഉണ്ടാകണം.
ആത്മാഭിമാനത്തിന് മുറിവേറ്റ സ്ത്രീകൾ ആണെന്നും ആത്മാനത്തിന് മുറിവേറ്റാൽ ഞങ്ങൾ വെറുതെ ഇരിക്കില്ല എന്നും പ്രതികരിക്കുമെന്നും വെല്ലുവിളിക്കുന്നത് ഒരു സംസ്ഥാനത്തിന്റെ ഗവൺമെന്റിനെയാണ്. സമാധാനപരമായ ചർച്ചയ്ക്ക് ആരോഗ്യം മന്ത്രി വീണ ജോർജ് തയ്യാറാണെന്നും കഴിയുന്നതെല്ലാം ചെയ്തുകൊടുക്കാം എന്നും പല പ്രാവശ്യം പറഞ്ഞിട്ടും അതൊന്നുമല്ല അതിനും മേലെ കേന്ദ്രം നൽകേണ്ട ആനുകൂല്യങ്ങൾ കൂടി സംസ്ഥാനം നൽകണമെന്ന അകാരണ പിടിവാശി നടത്തുന്നത് കൂടെ നിൽക്കുമെന്ന് പറയുന്ന ബിജെപി കോൺഗ്രസ് സഖ്യത്തിനെ കണ്ടിട്ടാണെങ്കിൽ ആശമാർ ഇരു പാർട്ടിക്കാരുടെയും വെറും യുദ്ധത്തിന്റെ ആയുധം മാത്രമാണ്. സെക്രട്ടറിയേറ്റ് ഉപരോധിച്ച നിയമവിരുദ്ധമായ ഒരു സമരം നടത്തുന്നതിന്റെ ഉൾപ്പെടെ ഉണ്ടാകുന്ന എല്ലാ ഭവിഷ്യത്തുകളും ഒറ്റയ്ക്ക് അനുഭവിക്കേണ്ടിവരുമ്പോൾ ഈ രണ്ട് പാർട്ടിക്കാരും പാവപ്പെട്ട ആശാന്മാരെ തിരിഞ്ഞു പോലും നോക്കില്ല എന്ന കാര്യം പകൽ പോലെ സ്പഷ്ടമാണ് .
പാവപ്പെട്ട സ്ത്രീകളുടെ അണം മുട്ടിച്ചുകൊണ്ട് അവരെ മുൻനിർത്തി ചെയ്യുന്ന ഈ ക്രൂരതയ്ക്ക് മാപ്പില്ല. വാസ്തവം തിരിച്ചറിയുമ്പോൾ ഉണ്ടാകാൻ പോകുന്നത് പിണറായി വിജയനെ താഴെയിറക്കി അധികാര കസേരയിൽ കയറണം എന്നുള്ള നിങ്ങളുടെ മോഹങ്ങളുടെ പൂർത്തീകരണമല്ല മറിച്ച് ആശമാർ വിരൽ ചൂണ്ടുന്നത് കോൺഗ്രസ് ബിജെപി സഖ്യത്തിന്റെ ഈ കൊടുംക്രൂരതയ്ക്കു നേരെ തന്നെയായിരിക്കും. ഉത്തരം പറയേണ്ടിവരും കരുതിവച്ചോളൂ.

Leave a Reply

Your email address will not be published. Required fields are marked *