Your Image Description Your Image Description

ട്വന്‍റി വണ്‍ ഗ്രാംസ്, എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഹ്യൂമർ ആക്ഷൻ ജോണറിൽ ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന ‘സാഹസം’ ചിത്രീകരണം പൂർത്തിയായി. 21 ഗ്രാം, ഫീനിക്സ് എന്നീ ചിത്രങ്ങൾ നിർമിച്ച് മികച്ച ബാനറായി മാറിയ ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ റിനിഷ് കെ.എൻ ചിത്രം നിർമിക്കുന്നത്. കൊച്ചിയിലും തൊടുപുഴയിലുമായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്.

നരേൻ, ബാബു ആന്‍റണി, ശബരീഷ് വർമ്മ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ, മേജർ രവി, റംസാൻ, ഭഗത് മാനുവൽ, ജീവാ ജോസഫ്, കാർത്തിക്ക്, യോഗി ജാപി, ഹരി ശിവറാം, ടെസ്സാ ജോസഫ്, വർഷ രമേഷ്, ജയശ്രീ,ആൻ സലിം, എന്നിവരാണ് ഈ ചിത്രത്തിലെ അഭിനേതാക്കൾ. പുതിയ തലമുറക്കാരായ അഭിനേതാക്കളും, ജനപ്രിയ സീനിയർ നടന്മാരും ഉൾക്കൊള്ളുന്ന ഈ ചിത്രത്തിൽ നിർണ്ണായക കഥാപാത്രമായി അജുവർഗീസും എത്തുന്നുണ്ട്. ബിബിൻ കൃഷ്ണ, യദുകൃഷ്ണ, ദയാ കുമാർ എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണം എന്നിവ രചിച്ച ചിത്രത്തിന്‍റെ

ഗാനങ്ങൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറും വൈശാഖ് സുഗുണനും ചേർന്നാണ്. സംഗീതം ബിബിൻ ജോസഫും ഛായാഗ്രഹണം ആൽബിയും എഡിറ്റിങ് കിരൺ ദാസും നിർവഹിക്കുന്നു. കലാസംവിധാനം – സുനിൽ കുമാരൻ, മേക്കപ്പ് – സുധി കട്ടപ്പന, കോസ്റ്റ്യും – ഡിസൈൻ -അരുൺ മനോഹർ, നിശ്ചല ഛായാഗ്രഹണം -ഷൈൻ ചെട്ടികുളങ്ങര.

Leave a Reply

Your email address will not be published. Required fields are marked *