Your Image Description Your Image Description

കെ വി തോമസിനെതിരെ മുൻ എം പി സെബാസ്റ്റ്യൻ പോൾ ചില കാര്യങ്ങൾ കുറിച്ചത് കണ്ടപ്പോൾ പുച്ഛമാണ് തോന്നിയത് . ഇതിനെ വേശ്യയുടെ ചാരിത്ര പ്രസംഗം പോലെ എന്നു ഉപമിച്ചാൽ അത് അവർക്കു അപമാനമാകും എന്നതുകൊണ്ട് ഞാൻ അത് പറയുന്നില്ല.

വന്നു കയറുന്നവനെ പട്ടുവസ്ത്രം ധരിപ്പിച്ചും സ്വർണ്ണ മോതിരമണിയിച്ചും സ്വീകരിക്കുന്നത് നല്ല കാര്യമല്ല. വന്നു കയറുന്നവർക്ക് സ്വീകാര്യത ഉണ്ടാവുകയും നിൽക്കുന്നവർക്കും ഇറങ്ങിപ്പോകാത്തവർക്കും ഇരിപ്പിടം കിട്ടാതെ വരികയും ചെയ്യുന്നത് ശരിയല്ല. ഇത് സെബാസ്റ്റിയൻ പോൽ പറഞ്ഞത് ശരി തന്നെയാണ് .

സംഘടനാ കോൺഗ്രസ് കളിച്ചു നടന്ന്‌ ജനതാ പാർട്ടിയിൽ എത്തി ഒടുവിൽ 1997ൽ ലോകസഭാ സ്ഥാനാർത്ഥിയാകാൻ വേണ്ടി ഇടതുപക്ഷ സഹയാത്രികനായപ്പോൾ മാർക്സിസ്റ്റ് പാർട്ടിയിലെ പണിയെടുത്ത അടിസ്ഥാന വർഗ്ഗവും ഇതുതന്നെയാണ് അന്ന് ചോദിച്ചത്.

സെബാസ്റ്റ്യൻ പോൾ നടന്നുവന്ന വഴികൾ മറന്നു പോയതുകൊണ്ടാണ് ഇങ്ങനെയുള്ള ചില കുറിപ്പുകൾ കുറിക്കേണ്ടി വന്നത്. ജനതാ പാർട്ടിയിൽ പ്രത്യേകിച്ച് യാതൊരു ലക്ഷ്യവും ഇല്ലാതെ നടന്നിരുന്ന സെബാസ്റ്റ്യൻ പോൾ എങ്ങനെയാണ് സിപിഎം സഹയാത്രികനായന്നാലോചിക്കണം.

സെബാസ്റ്റിനെ സിപിഎം സഹയാത്രികനാക്കാൻ ഇറങ്ങിപ്പുറപ്പെട്ടയാൾ ആദ്യം ചെന്നെത്തിയത് എപി വർക്കിയുടെ മടയിലാണ്. വർക്കിച്ചേട്ടൻ ഇയാളുടെ പേര് കേട്ട വഴിക്ക് തന്നെ ആ അധ്യായം അടച്ചു.
എറണാകുളത്ത് മാമംഗലത്തെ ഒരു ചെറിയ റസ്റ്റോറന്റിൽ വച്ച് ഒരു ബാങ്ക് ജീവനക്കാരനായ സുഹൃത്ത് , പരിചയപ്പെടുത്തി കൊടുത്ത സെബാസ്റ്റ്യൻ പോളിനെ, എ പി വർക്കിയുടെ മുറ്റത്ത് ഉപേക്ഷിച്ചിട്ട് പോകുവാൻ മനസ്സ് തോന്നാതിരുന്ന സുഹൃത്ത്, എം എം ലോറൻസിന്റെ മുന്നിൽ വിഷയ അവതരിപ്പിച്ചു.

അങ്ങനെ ലോറൻസിന്റെ വ്യക്തിപരമായ താല്പര്യം കൊണ്ടാണ് 1997 ലെ ഉപതെരഞ്ഞെടുപ്പിൽ സെബാസ്റ്റിയൻ പോൾ എറണാകുളത്ത് സ്ഥാനാർത്ഥിയായി വരുന്നത്. എസ്എഫ്ഐയും ഡിവൈഎഫ്ഐയും ഒക്കെ കളിച്ച് തല്ലും കൊണ്ട് നടന്നിരുന്ന ഒരുപാട് സഖാക്കളുടെ മേലെയാണ് സെബാസ്റ്റ്യൻ പോളിനെ അന്ന് ലോറൻസ് എടുത്ത് സ്ഥാപിച്ചത്.

അന്ന് സെബാസ്റ്റ്യൻ പോളിനെ പാർട്ടിക്ക് ആവശ്യമുണ്ടായിരുന്നു. ഇന്ന് പാർട്ടിക്ക് ആവശ്യമുള്ളത് കെ വി തോമസിനെ പോലെയുള്ള ഒരു നയതന്ത്രജ്ഞനെയാണ്. ഒരു സംസ്ഥാന മുഖ്യമന്ത്രി കേന്ദ്രമന്ത്രിയെ കാണണമെങ്കിൽ മുൻകൂട്ടി അനുവാദം മേടിച്ച് മന്ത്രിയുടെ ഓഫീസിൽ ചെന്ന് കാണണം.

അതിനു വിപരീതമായി ഇത്തവണ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ കേരള ഹൗസിൽ എത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് കാര്യങ്ങൾ സംസാരിച്ച് പോയിയെന്നു പറയുമ്പോൾ കെ വി തോമസിന് കൊടുത്ത കാശ് മുതലായി.

ഇത് സെബാസ്റ്റ്യൻ പോളിനെ കൊണ്ട് സാധിക്കുമോ ?. കെ വി തോമസിനുള്ള അമിതമായ സ്നേഹമോ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഉള്ള പ്രത്യേക മതിപ്പോ കൊണ്ടൊന്നുമല്ല ഇത് പറയുന്നത്. വിമർശിക്കാൻ യോഗ്യതയില്ലാത്ത ഒരാൾ അകാരണമായി വിമർശിക്കുന്നത് കണ്ടപ്പോൾ പ്രതികരിച്ചു പോകുന്നതാണ്.

സെബാസ്റ്റ്യൻ പോളിന് വിമർശിക്കാൻ അവകാശമില്ലേയെന്ന് ചോദിക്കാം. അനഗീൻ ചോദിച്ചാൽ ഇല്ലന്ന് തന്നെ തറപ്പിച്ചു പറയും. കാരണം സെബാസ്റ്റ്യൻ പോൾ 7 തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചവനാണ്. നാല് പ്രാവശ്യം ജനപ്രതിനിധിയായവനാണ്. പാർലമെന്റിലും നിയമസഭയിലും പ്രതിനിധിയായിരുന്ന കാലത്ത് ഈ മണ്ഡലത്തിന് വേണ്ടി ഇയാൾ എന്തു ചെയ്തുവെന്ന് വ്യക്തമാക്കണം.

എംപി ഫണ്ടും എംഎൽഎ ഫണ്ടും ഉപയോഗിച്ച് നടത്തിയ പ്രവർത്തനങ്ങളെപ്പറ്റി വാചാലനാവരുത്. നാലുപേർക്ക് തൊഴിൽ ലഭ്യമാകുന്ന ഭാവന സമന്നമായ എന്തെങ്കിലും ഒരു പദ്ധതി അവതരിപ്പിക്കുകയെങ്കിലും ചെയ്തോ. നിയമത്തിൽ ഡോക്ടറാണെന്നും പണ്ഡിതനാണെന്നുമാ പറച്ചിൽ.

കാലകരണപ്പെട്ട ഏതെങ്കിലും ഒരു നിയമം മാറ്റി എഴുതണമെന്ന് ഇന്ത്യൻ പാർലമെന്റിൽ ആവശ്യപ്പെട്ടോ. ഏതെങ്കിലും ഒരു നിയമത്തിന് ഭേദഗതി അവതരിപ്പിച്ചുവോ. മാസാമാസം സമ്മേളനങ്ങളിൽ പങ്കെടുത്ത് ശമ്പളവും അലവൻസും മറ്റ് ആനുകൂല്യങ്ങളും മേടിച്ചു പോക്കറ്റിലിട്ട് തിരിച്ചു പോകുന്നതല്ലാണ്ട് വേറെ എന്തു പണിയാണ് ഈ മണ്ഡലത്തിന് വേണ്ടി താങ്കൾ ചെയ്തത് ?

അങ്ങനെയുള്ള ഒരാൾക്ക് അതേ നിലവാരത്തിലുള്ള മറ്റൊരാളെ വിമർശിക്കാൻ അധികാരമില്ല.
കെ വി തോമസ് മേടിക്കുന്നത് പോലെ അത്രയും ഇല്ലെങ്കിലും ലോകസഭയിലെയും നിയമസഭയിലെയും പെൻഷൻ മാസ മാസം മേടിക്കുന്നതല്ലേ. എന്തു പണിയെടുത്തിട്ടാണ് ഇത് മേടിക്കുന്നതന്ന് ഇപ്പോൾ പറയണം. മണ്ഡലത്തിന്റെ കാര്യം പോകട്ടെ വോട്ട് ചെയ്ത ഏതെങ്കിലും ഒരു പൗരന് അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും ഒരു സഹായം ചെയ്തു കൊടുത്തിട്ടുണ്ടോ.

ജനങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ വെറും ഗുണപര ബ്രഹ്മം. നിങ്ങളെ തോൽപ്പിക്കാൻ എനിക്ക് മാത്രമേ ഈ സംസ്ഥാനത്ത് സാധിക്കുകയുള്ളൂ. നിങ്ങൾക്ക് അഭിമാനം ഉണ്ടെങ്കിൽ ഇനിയുള്ള പെൻഷനെങ്കിലും വാങ്ങുകയില്ലന്ന് പറയാനുള്ള ആർജ്ജവം ഉണ്ടാവണം. പറഞ്ഞാൽ മാത്രം പോരാ പ്രവർത്തിച്ചു കാണിക്കുകയും ചെയ്യണം.

കെ വി തോമസിന് എന്തൊക്കെ കുറവുകളുണ്ടെങ്കിലും അയാൾ എറണാകുളത്തിന് വേണ്ടി പല കാര്യങ്ങളും ചെയ്തിട്ടുണ്ട്. സെബാസ്റ്റ്യൻ പോളിന്റെ വിഷയങ്ങൾ ഒരു വാർത്തയായി അവതരിപ്പിക്കണമെന്ന് എന്നോട് പറഞ്ഞ ആൾ മറ്റൊരു കാര്യം കൂടി പറഞ്ഞിരുന്നു. ഒരു പ്രധാനമന്ത്രി റഷ്യൻ പര്യടനത്തിനു പോയപ്പോൾ സംഘത്തിൽ ഉണ്ടായിരുന്ന സെബാസ്റ്റ്യൻ പോൾ , പ്രധാനമന്ത്രി റഷ്യൻ ആചാരമനുസരിച്ചുള്ള ചടങ്ങിൽ പങ്കെടുത്തുവെന്ന് ആക്ഷേപരൂപത്തിൽ അവതരിപ്പിച്ചിരുന്നുവെന്നാണ് പറഞ്ഞത്.

ഒരു രാജ്യത്ത് ചെല്ലുമ്പോൾ അവരുടെ രീതികൾ അനുവർത്തിക്കുന്നത് തെറ്റായ കാര്യമൊന്നുമല്ല. പക്ഷേ സെബാസ്റ്റ്യൻ അത് വിമർശിച്ചുവെന്ന് പറയുന്നത് എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല. കാരണം സെബാസ്റ്റ്യൻ മദ്യവർജന പ്രസ്ഥാനത്തിന്റെ ആളൊന്നുമല്ല. തരം കിട്ടിയാൽ ഒന്നോ രണ്ടോ അടിക്കുന്നത് കൊണ്ട് വിരോധമുള്ള ആളുമല്ല .

സ്വന്തം കയ്യിൽ നിന്ന് കാശ് മുടക്കി മദ്യം വാങ്ങി ആർക്കും കൊടുക്കില്ല കുടിക്കില്ല എന്ന് മാത്രമേയുള്ളൂ. എല്ലാവർക്കും മാതൃകയാക്കാവുന്ന ഒരു കാര്യമാണത്. കയ്യിൽ നിന്ന് കാശുമുടക്കി മദ്യം വാങ്ങുമ്പോഴാണ് കുടുംബം കുളം തോണ്ടുന്നത്.

ഏതായാലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സഹായത്താൽ എംപിയും എംഎൽഎയും ആയ കമ്മ്യൂണിസ്റ്റുകാരൻ അല്ലാത്ത സെബാസ്റ്റ്യൻ പറഞ്ഞത് പിൻവലിക്കണം. ഇപ്പോൾ ഇടതുപക്ഷ സഹയാത്രികൻ ആണെന്നേ ഉള്ളൂ. മൂന്നാം കണ്ണ് തുറക്കുവാനുള്ള നീക്കത്തിലാണന്നാണ് അനുവാചകർ പറയുന്നത്.

അപ്പോൾ പിന്നെ പാർട്ടി ലെവി കൊടുക്കേണ്ടതില്ലല്ലോ. സെബാസ്റ്റ്യൻ പോളിന്റെ ആദ്യ തെരഞ്ഞെടുപ്പിൽ രാവിലെ എട്ടുമണിക്ക് കള്ളവോട്ട് ചെയ്യുവാൻ എത്തിയ ഒരു സിപിഎം പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. അതിന് വലിയ പരസ്യവും കിട്ടി. ആ ഒരൊറ്റ കാരണം കൊണ്ട് കള്ളവോട്ട് ചെയ്യുവാൻ എത്തിയ കോൺഗ്രസുകാരെല്ലാം വലിഞ്ഞു.

സെബാസ്റ്റ്യൻ പോൾ ജയിക്കുവാൻ മാർക്സിസ്റ്റ് പാർട്ടി എടുത്ത ഒരു തന്ത്രമായിരുന്നുവത്. അതിലും വലിയ തന്ത്രം സാക്ഷാൽ കെ കരുണാകരന്റെ മകൾ പത്മജാ വേണുഗോപാലന്റെ വോട്ട് അവർ വന്നപ്പോഴേക്കും ആരോ കള്ള വോട്ട് ചെയ്തിരുന്നുവെന്നാണ് മനസ്സിലാക്കിയത്.

കോൺഗ്രസിന്റെ ബൂത്ത് ഏജന്റ് പത്മജാ വേണുഗോപാലെന്ന് വിളിച്ചപ്പോൾ കയറിവന്ന വാത്തുരുത്തി തമിഴ് കോളനിയിലെ സ്ത്രീയെ കണ്ടപ്പോൾ തലതിരിച്ചിരുന്നുവെന്നാണ് പറഞ്ഞു കേൾക്കുന്നത്. ഇത്രയെല്ലാം കഷ്ടപ്പെട്ട് രാഷ്ട്രീയമായി നിങ്ങളെ ജയിപ്പിച്ചെടുത്ത മാർക്സിസ്റ്റ് പാർട്ടിയെ അപമാനപ്പെടുത്തുന്ന രീതിയിലുള്ള പ്രസ്താവനകൾ ഇനിയെങ്കിലും പുറത്തിറക്കരുത്.

രാത്രി 11 മണിയോടുകൂടി തൃശ്ശൂർ ജില്ലയിലെ ഒരാശുപത്രിയിൽ തന്നെ ലോകസഭയിൽ മത്സരിപ്പിക്കാൻ കാരണഭൂതനായ മാധ്യമപ്രവർത്തകന്റെ മാതാവിനെ സന്ദർശിക്കാനെത്തിയ സെബാസ്റ്റ്യൻ പോളിനെ കണ്ടു ആശുപത്രിയുടെ സെക്യൂരിറ്റിക്കാരൻ ഓടി വന്ന് സാർ എന്നെഅറിയുമോയെന്ന് ചോദിച്ചു.

മെയ് വഴക്കമുള്ള രാഷ്ട്രീയക്കാരനെ പോലെ സെക്യൂരിറ്റിക്കാരന്റെ മുഖത്തേക്ക് വിരൽ ചൂണ്ടി “നമ്മുടെ “എന്ന് പറഞ്ഞ് സെബാസ്റ്റ്യൻ പോൾ നിർത്തി. അതേ സാറേ സാറ് തെരഞ്ഞെടുപ്പ് പര്യടനത്തിനു പോകുമ്പോൾ പറവൂർ ജംഗ്ഷനിൽ വച്ച് ബസ്സിന്റെ പുറകിൽ നിന്ന് കൈ വീശി കാണിച്ചത് ഞാൻ തന്നെയായിരുന്നു സാറേ.

പിന്നെ,,, ഞാൻ ഓർക്കുന്നുണ്ടന്ന് പറഞ്ഞ് സെബാസ്റ്റ്യൻ ആ പാവത്തെ മടക്കി. എല്ലാ സമ്മതിദായകരും അതുപോലെ പാവങ്ങളാണന്ന് സെബാസ്റ്റ്യൻ കരുതിയിട്ടുണ്ടാകാം. സെബാസ്റ്റ്യന് പറ്റിയ അബദ്ധം താനൊരു വലിയ സംഭവമാണെന്ന് അയാൾക്ക് തന്നെ തോന്നിയതാണ്. രാഷ്ട്രീയത്തിൽ അയാൾ ഒന്നുമല്ലന്ന് അയാൾക്കിന്നും മനസ്സിലായിട്ടില്ല, ആരും പറഞ്ഞു കൊടുത്തിട്ടുമില്ല.

എറണാകുളത്ത് ഒരു കമ്മത്തിന്റെ കടയുണ്ടായിരുന്നു. കടയിലെ ഇടപാട് തീർത്ത് ഇറങ്ങിപ്പോകുന്ന എല്ലാവരോടും കമ്മത്ത് കുശലാന്വേഷണം നടത്തും. ഭാര്യ, അച്ഛൻ,അമ്മ,എന്നിങ്ങനെ ചില ചോദ്യങ്ങൾക്ക് തുടക്കമിട്ടു കൊടുക്കും. ഇടപാടുകാരൻ ചിരിച്ചുകൊണ്ട് എല്ലാ കാര്യങ്ങളും പറയും.

പണം കൊടുത്തിറങ്ങിപ്പോകുന്ന സമയത്ത് കയറിവന്ന മറ്റൊരാൾ ചോദിച്ചു ആ പോയത് ആരാണ്. കമ്മത്ത് കൈമലർത്തി” ആ” “എനിക്കറിയാൻ മേല”. ഇതുതന്നെയാണ് സെബാസ്റ്റ്യൻ പോളിന്റെയും പരിപാടിയെന്നാണ് എറണാകുളംകാർ പൊതുവേ പറയുന്നത്.

ആരോടും ആത്മാർത്ഥത കാണിക്കാതെ കമ്മത്തിനെപ്പോലെ എല്ലാവരോടും കുശലം പറച്ചിൽ മാത്രമേയുള്ളൂ. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ സെബാസ്റ്റ്യനെ പരിഗണിച്ചിരുന്നുവെങ്കിൽ സെബാസ്റ്റ്യൻ ഇങ്ങനെ പറയുമായിരുന്നോയെന്നു കൂടി ആലോചിക്കണം.

Leave a Reply

Your email address will not be published. Required fields are marked *