Your Image Description Your Image Description

കോഴിക്കോട്: കൊയിലാണ്ടിയിൽ പൂത്തിരിയും പടക്കവും ആൾക്കൂട്ടത്തിലേക്ക് തെറിച്ച് വീണ് അപകടം. സംഭവത്തിൽ അഭിനന്ദ്, സം​ഗീത് എന്നിവർക്ക് പരിക്കേറ്റു. മുചുകുന്ന് കോട്ട കോവിലകം ക്ഷേത്രത്തിൽ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അപകടം. പടക്കം പൊട്ടിച്ചപ്പോൾ സമീപത്ത് കൂടിനിന്ന ആളുകളുടെ ഇടയിലേക്ക് പടക്കവും തീപ്പൊരിയും തെറിച്ചുവീഴുകയായിരുന്നു. യുവാക്കൾ പടക്കം കത്തിക്കുന്നതിന്റെ സമീപത്തായിരുന്നു നിന്നതെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് നടക്കേണ്ടിയിരുന്ന വമ്പിച്ച വെടിക്കെട്ട് പൊലീസ് ഇടപെട്ട് നിര്‍ത്തിവയ്പ്പിച്ചു. മുച്ചുകുന്ന് കോട്ട കോവിലകം ക്ഷേത്രമഹോൽസവത്തിനിടെ വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. വെടിക്കെട്ടിന് മുന്നോടിയായി പൂത്തിരി കത്തിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് യുവാക്കൾ പറഞ്ഞു. ഉത്സവത്തിന്‍റെ അവസാന ദിവസമായിരുന്നു ഇന്നലെ.

ഇന്ന് പുലർച്ചെ വലിയ വെടിക്കെട്ടായിരുന്നു നടത്തേണ്ടിയിരുന്നത്. പരിക്കേറ്റ രണ്ടുപേരുടേയും നില ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. നിസാര പരിക്കുകളാണ് സംഭവിച്ചതെന്നും ഇതുവരെ ആരും പരാതിയുമായി സമീപിച്ചില്ലെന്നും, നിയമലംഘനം പ്രാഥമിക പരിശോധനയില്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കൊയിലാണ്ടി പൊലീസ് അറിയിച്ചു. കരിമരുന്ന് പ്രയോഗം നടത്തുമ്പോൾ അതിന്റെ പരിസരത്ത് നിന്ന് നിശ്ചിത അകലം പാലിക്കണമെന്നും പോലീസ് വ്യതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *