Your Image Description Your Image Description

ഹരിയാന ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സെലിയോ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി. ലിറ്റില്‍ ഗ്രേസി എന്നാണ് ഈ സ്‌കൂട്ടറിന്റെ പേര്. വളരെ വ്യത്യസ്തമായ രൂപവും രൂപകല്‍പ്പനയുമുള്ള ഈ സ്‌കൂട്ടറിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില വെറും 49,500 രൂപയില്‍ ആരംഭിക്കുന്നു. 10-18 വയസ് പ്രായമുള്ളവര്‍ക്ക് എളുപ്പത്തില്‍ ഓടിക്കാന്‍ കഴിയുന്ന ഒരു ലോ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറാണിത്.

ഇതൊരു ലോ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ ആയതിനാല്‍, ഇതിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 25 കിലോമീറ്ററില്‍ താഴെയാണ്. അത്തരമൊരു സാഹചര്യത്തില്‍, മോട്ടോര്‍ വാഹന നിയമം അനുസരിച്ച്, ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യമില്ല. ഈ സ്‌കൂട്ടര്‍ ആകെ നാല് കളര്‍ ഓപ്ഷനുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ മോണോടോണിന് പുറമെ, ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനും ഉണ്ട്.

10 നും 18 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഈ സ്‌കൂട്ടറുകള്‍ എളുപ്പത്തില്‍ ഓടിക്കാന്‍ കഴിയുമെന്ന് കമ്പനി പറയുന്നു. അതായത് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ സ്‌കൂട്ടര്‍ വളരെ അനുയോജ്യമാകും. അതിന്റെ ഏപ്രണില്‍ തന്നെ വൃത്താകൃതിയിലുള്ള ഒരു ഹെഡ്ലൈറ്റ് നല്‍കിയിട്ടുണ്ട്. മഞ്ഞ നിറവും പച്ച നിറങ്ങളും ചേര്‍ന്നത് അതിനെ വളരെ ട്രെന്‍ഡിയാക്കുന്നു.

ഈ ഇലക്ട്രിക് സ്‌കൂട്ടറില്‍, കമ്പനി 1.5kW ഇലക്ട്രിക് മോട്ടോര്‍ നല്‍കിയിട്ടുണ്ട്, അതിന്റെ പരമാവധി വേഗത മണിക്കൂറില്‍ 25 കിലോമീറ്ററാണ്. ഈ സ്‌കൂട്ടറിന്റെ ഭാരം വഹിക്കാനുള്ള ശേഷി 150 കിലോഗ്രാം ആണെന്ന് കമ്പനി പറയുന്നു. 60V/30AH ശേഷിയുള്ള ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കാണ് ഇതിനുള്ളത്. ഒറ്റ ചാര്‍ജില്‍ 60 മുതല്‍ 90 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് റേഞ്ച് നല്‍കാന്‍ ഈ സ്‌കൂട്ടറിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഈ ക്യൂട്ട് ഇലക്ട്രിക് സ്‌കൂട്ടറില്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, സെന്‍ട്രല്‍ ലോക്ക്, ആന്റി-തെഫ്റ്റ് അലാറം, റിവേഴ്‌സ് മോഡ്, പാര്‍ക്കിംഗ് സ്വിച്ച് എന്നിവയുണ്ട്. ലിറ്റില്‍ ഗ്രേസി സ്‌കൂട്ടറിന്റെ വില കണക്കിലെടുക്കുമ്പോള്‍, ഇത് ദൈനംദിന ഉപയോഗത്തിന് നല്ലൊരു ഓപ്ഷനായിരിക്കും.
ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രവര്‍ത്തനച്ചെലവ് കിലോമീറ്ററിന് 25 പൈസ മാത്രമാണെന്ന് ജെലിയോ മൊബിലിറ്റി അവകാശപ്പെടുന്നു. കാരണം ഇതിന്റെ ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ 1.5 യൂണിറ്റ് വൈദ്യുതി മാത്രമേ ഉപയോഗിക്കുന്നുള്ളൂ. അതായത് വെറും 15 രൂപ മാത്രം ചെലവില്‍ ഈ സ്‌കൂട്ടര്‍ ഉപയോഗിച്ച് 60 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. ഇത് മറ്റേതൊരു സ്‌കൂട്ടറിനെക്കാളും വളരെ ലാഭകരമാണ്. സ്‌കൂട്ടറിന് മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഷോക്ക് അബ്‌സോര്‍ബര്‍ സജ്ജീകരണവുമുണ്ട്. സ്‌കൂട്ടറിന് ഇരുവശത്തും 10 ഇഞ്ച് വീലുകള്‍ ലഭിക്കുന്നു. സിയറ്റ് ടയറുകള്‍ ഘടിപ്പിച്ചിരിക്കുന്നു. ഇരുവശത്തുമുള്ള ഡ്രം യൂണിറ്റുകളാണ് ബ്രേക്കിംഗ് നടത്തുന്നത്. സ്‌കൂട്ടറിന്റെ ശക്തിയും വലുപ്പവും അനുസരിച്ച് ബ്രേക്കുകള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്.

അധിക സൗകര്യത്തിനായി റിവേഴ്സ് ഗിയറും പാര്‍ക്കിംഗ് സ്വിച്ചും, സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ ഓട്ടോ-റിപ്പയര്‍ സ്വിച്ചും ഇതിലുണ്ട്. സ്‌കൂട്ടറില്‍ മുന്നിലും പിന്നിലും ഹൈഡ്രോളിക് സസ്പെന്‍ഷനും ഡ്രം ബ്രേക്കുകളും ഉണ്ട്, ഇത് സുഖകരവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുന്നു. പിങ്ക്, ബ്രൗണ്‍/ക്രീം, വെള്ള/നീല, മഞ്ഞ/പച്ച എന്നീ നാല് നിറങ്ങളില്‍ ലിറ്റില്‍ ഗ്രേസി ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *