Your Image Description Your Image Description

വനിതാ പ്രീമിയർ ലീഗ്‌ ഫൈനൽ മത്സരം മുംബൈ ബ്രാബോൺ സ്‌റ്റേഡിയത്തിൽ രാത്രി എട്ടിന്. കലാശ പോരാട്ടത്തിൽ ഏറ്റുമുട്ടുന്നത് മുൻ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും കഴിഞ്ഞ രണ്ടു സീസണുകളിലെ റണ്ണറപ്പായ ഡൽഹി ക്യാപിറ്റൽസുമാണ്. എലിമിനേറ്ററിൽ ഗുജറാത്ത്‌ ജയന്റ്‌സിനെ തകർത്താണ് മുംബൈ ഫൈനലിലേക്ക് എത്തുന്നത്. ഒന്നാം സ്ഥാനക്കാരായ ഡൽഹി നേരിട്ട്‌ ഫൈനലിൽ പ്രവേശിക്കുകയായിരുന്നു.

ഇരു ടീമുകളിലും മലയാളി സാന്നിധ്യം ഉണ്ട്. മുംബൈ ഇന്ത്യൻസ്‌ നിരയുടെ ബാറ്റിങ്‌ കരുത്തായി എസ്‌ സജനയും ഡൽഹി ക്യാപിറ്റൽസിനായി പന്തെറിയുന്ന മിന്നു മണിയും ഇന്ന് മൈതാനത്ത് എതിരാളികളായി എത്തും. നാത്‌ സ്‌കീവർ ബ്രുന്റ്‌ (493 റൺ, 9 വിക്കറ്റ്‌), വെസ്‌റ്റിൻഡീസ്‌ താരം ഹെയ്‌ലി മാത്യൂസ്‌ (17 വിക്കറ്റ്‌, 304 റൺ) എന്നിവരാണ് മുംബൈ ടീമിന്റെ കരുത്ത്. മെഗ്‌ ലാന്നിങ്ങിന്റെ പ്രകടനമാണ് ഡെൽഹിയുടെ കരുത്ത്. ഐപിഎല്ലിൽ കിരീ‌ട നേട്ടം ഇല്ലാത്തതിന്റെ കോട്ടം വനിതാ ടീമിലൂടെ മറികടക്കാം എന്ന പ്രതീക്ഷയിലാണ് ഡൽഹി.

ഇത്തവണ കപ്പ് സ്വന്തമാക്കാം എന്ന പ്രതീക്ഷയിലാണ് ഓസീസ്‌ വനിതാ ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്‌റ്റൻമാരിലൊരാളായ ലാന്നിങിന്റെ ഡൽഹി പട കളത്തിലിറങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *