Your Image Description Your Image Description

നിരവധി ചിത്രങ്ങളാണ് ഇപ്പോൾ റി റിലീസ് ചെയ്യുന്നത്. അക്കൂട്ടത്തിൽ ഏറ്റവും ഒടുവിൽ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് സലാർ. പ്രഭാസ് ആയിരുന്നു നായക വേഷത്തിൽ എത്തിയത്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത് 2023ൽ റിലീസ് ചെയ്ത ചിത്രത്തിൽ മലയാളത്തിന്റെ പൃഥ്വിരാജും പ്രധാന വേഷത്തിൽ എത്തിയിരുന്നു.

ചിത്രം മാര്‍ച്ച് 21നാണ് റി റിലീസ് ചെയ്യുന്നത്. ഇതിനോട് അനുബന്ധിച്ച് ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചു കഴിഞ്ഞു. കോയ്മോയിയുടെ റിപ്പോർട്ട് പ്രകാരം 24 മണിക്കൂറിൽ 23,700 ടിക്കറ്റുകളാണ് ഇതുവരെ സലാറിന്റേതായി വിറ്റഴിഞ്ഞിരിക്കുന്നത്. ഹൈദരാബാദിലും വിശാഖപ്പട്ടണത്തും ആയിരുന്നു ബുക്കിങ്ങുകൾ ആരംഭിച്ചത്. മികച്ച പ്രതികരണങ്ങൾ ലഭിച്ചതിനാൽ അധിക ഷോകൾ കൂടി കൂട്ടിച്ചേർത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

അതേസമയം ബുക്കിങ്ങിന്റെ അടിസ്ഥാനത്തിൽ പവൻ കല്യാൺ ചിത്രം ഗബ്ബർ സിങ്ങിന്റെ റി റിലീസിന്റെ ആദ്യദിന കളക്ഷൻ സലാർ മറികടക്കുമെന്നാണ് വിലയിരുത്തലുകൾ. 5.75 കോടി ആയിരുന്നു ​ഗബ്ബർ സിങ്ങിന്റെ ആദ്യദിന കളക്ഷൻ. 2023ൽ ആണ് സലാർ റിലീസ് ചെയ്തത്. ആ​ഗോള തലത്തിൽ 600 കോടിയിലധികം ചിത്രം നേടിയെന്നാണ് റിപ്പോർട്ട്. പിന്നാലെ ഹോർട്ട്സ്റ്റാറിൽ ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *