Your Image Description Your Image Description

പാക്കിസ്ഥാൻ ട്വന്റി20 ടീമിൽ നിന്ന് പുറത്തായതിന് പിന്നാലെ ദേശീയ ട്വന്റി20 ചാമ്പ്യൻഷിപ്പിൽ നിന്നും പിൻമാറി മുൻ ക്യാപ്റ്റൻ ബാബർ അസം. ന്യൂസീലൻഡ് പരമ്പരയിലെ ട്വന്റി20 മത്സരങ്ങൾക്കുള്ള ടീമിൽ ബാബർ, വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാൻ, പേസ് ബോളർ നസീം ഷാ എന്നിവരെ സിലക്ടർമാർ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ആഭ്യന്തര ട്വന്റി20 ചാമ്പ്യൻഷിപ്പിൽ നിന്ന് ബാബർ പിൻമാറിയത്.

പാക്കിസ്ഥാൻ സൂപ്പർ ലീഗ് ഏപ്രിൽ പകുതിയോടെ ആരംഭിക്കുന്നതുകൊണ്ടാണ് ബാബറിന്റെ പിൻമാറ്റമെന്നാണ് റിപ്പോർ‍ട്ടുകൾ. പാക്ക് ക്യാപ്റ്റന്‍ മുഹമ്മദ് റിസ്‍വാന്‍ ഫൈസലാബാദിൽ നടക്കുന്ന ടൂർണമെന്റിൽ കളിക്കുന്നുണ്ട്. അതേസമയം പേസർ നസീം ഷായും ബാബറിന് പിന്നാലെ പിന്മാറിയിരുന്നു. വരാനിരിക്കുന്ന പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ തിളങ്ങി ദേശീയ ടീമിലേക്ക് മടങ്ങിയെത്താമെന്ന പ്രതീക്ഷയിലാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലെ സൂപ്പർ താരങ്ങൾ.

അതേസമയം സാമ്പത്തിക സമ്മർദത്തെ തുടർന്ന് ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റിലെ മാച്ച് ഫീ വെട്ടിക്കുറയ്ക്കാൻ പാക്ക് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിരുന്നു. എന്നാൽ വിമർശനങ്ങൾ ശക്തമായതോടെ ഈ തീരുമാനം പിൻവലിക്കാനാണ് സാധ്യത. സാമ്പത്തിക പ്രശ്നങ്ങൾ കാരണം പാക്കിസ്ഥാനിലെ അണ്ടർ 19 ആഭ്യന്തര ടൂർണമെന്റ് മത്സരങ്ങൾ നിർത്തിവെച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *