എഫ്‌സിആര്‍എ ബില്ലിലൂടെ ക്രൈസ്തവ സമൂഹം കടുത്ത പീഡനത്തിന് ഇരയാവുകയാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടാണ് ബിൽ താൽക്കാലികമായി മാറ്റിവെച്ചതെന്നും, പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ബിജെപി ഇത് പാസാക്കുമെന്നും അദ്ദേഹം ആരോപിച്ചു. വൈകാതെ ചർച്ച് ബില്ലും കൊണ്ടുവരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമാധാനമായി ജീവിക്കാനുള്ള ആഗ്രഹം കൊണ്ടാണ് ബിജെപി നേതാക്കളെ പുരോഹിതർ സ്വീകരിക്കുന്നതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു. അതേസമയം, എഫ്‌സിആർഎ ബില്ലിൽ സർക്കാരുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് താമരശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പ്രതികരിച്ചു. സഭ എല്ലാക്കാലത്തും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാൽ അത്തരം ശക്തികൾ തളർന്നുപോകുമെന്നും അദ്ദേഹം പറഞ്ഞു.
