Home » Blog » Kerala » സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിക്കണമെന്ന് ശശി തരൂർ; വിദ്യാർഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു
images - 2026-07-15T190750.177

സി.ജെ.പി പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് പിന്തുണയുമായി ശശി തരൂർ എം.പി. സോനം വാങ്ചുക്കിന്റെ നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് എഴുതിയ തുറന്ന കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി, യുവതലമുറ നേരിടുന്ന പ്രതിസന്ധികളിൽ അസ്വസ്ഥനായ ഒരു വ്യക്തി എന്ന നിലയിലാണ് താൻ ഈ കത്തെഴുതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

 

രാജ്യത്തിന്റെ ഭാവിയിൽ വാങ്ചുക്കിന്റെ ശബ്ദം അത്യന്താപേക്ഷിതമാണെന്നും, രാജ്യത്തിന്റെ മനസ്സാക്ഷി ഉണർത്തുകയെന്ന ലക്ഷ്യം പൂർത്തിയാക്കിയ സാഹചര്യത്തിൽ നിരാഹാരം അവസാനിപ്പിക്കണമെന്നും തരൂർ അഭ്യർത്ഥിച്ചു. പരീക്ഷാ പേപ്പർ ചോർച്ചയിലൂടെ തകരുന്നത് സാധാരണക്കാരായ വിദ്യാർത്ഥികളുടെ സ്വപ്നങ്ങളാണെന്നും, ഈ വഞ്ചനയ്‌ക്കെതിരെയുള്ള യുവാക്കളുടെ പ്രതിഷേധം പൂർണ്ണമായും ന്യായമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

പാർലമെന്റ് സമ്മേളനത്തിൽ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ ശക്തമായി ഉന്നയിക്കുമെന്ന് ഉറപ്പുനൽകിയ തരൂർ, കേന്ദ്ര സർക്കാർ അടിയന്തരമായി വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. യുവാക്കളുമായി സംവാദത്തിന് മുതിരുന്നത് സർക്കാരിന്റെ ബലഹീനതയല്ല, മറിച്ച് മികച്ച ഭരണതന്ത്രജ്ഞതയുടെ ലക്ഷണമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതേസമയം, വിഷയത്തിൽ രാഹുൽ ഗാന്ധിയും കോൺഗ്രസും പിന്തുണ പ്രഖ്യാപിക്കാത്തതിനെതിരെ വലിയ തോതിലുള്ള വിമർശനങ്ങൾ ഉയരുന്നുണ്ട്.