Home » Blog » kerala Max » വീണ്ടും ഒരേ വേദി പങ്കിട്ട് മുഖ്യമന്ത്രി വിജയും തൃഷയും; സോഷ്യൽ മീഡിയയിൽ തരംഗമായി ചിത്രങ്ങൾ
samakalikamalayalam_2026-11-06_br8fbpar_vijay-trisha

ആന്ധ്രയിലെ രാഷ്ട്രീയ നേതാവും ബിസിനസുകാരനുമായ വൈ എസ് അനിൽ റെഡ്ഡിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. നടി തൃഷയും വിജയ്ക്കൊപ്പം വിവാഹസത്കാരത്തിൽ പങ്കെടുത്തു. ചെന്നൈ ലീലാ പാലസിൽ വച്ചായിരുന്നു വിവാഹസത്കാരം. വിജയ്‌യും തൃഷയും ഒന്നിച്ചെത്തിയാണ് വധൂവരന്മാർക്ക് ആശംസകൾ അറിയിച്ചത്.

ബൊക്കെയുമായെത്തിയ ഇരുവരും ഒന്നിച്ച് വേദിയിലേക്ക് കയറി. വിജയ് വധുവിനും തൃഷ വരനും പൂക്കൾ സമ്മാനിച്ചു. പിന്നാലെ വൈ എസ് ജഗൻ മോഹൻ റെഡ്ഡി ഉൾപ്പെടെ ഉള്ളവർക്കൊപ്പം വിജയ്‌യും തൃഷയും ഫോട്ടോയ്ക്ക് പോസ് ചെയ്തു. വിജയ്ക്ക് പുറമെ ഭാരത് രാഷ്ട്ര സമിതി നേതാവ് കെ ടി രാമറാവു, വ്യവസായി ഗൗതം അദാനി എന്നിവരും ചടങ്ങിൽ പങ്കെടുക്കാനെത്തി.

വിജയ് സത്കാരത്തിനെത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. മൂന്നുദിവസം നീണ്ടുനിൽക്കുന്ന ആഘോഷമാണ്, അനിൽ റെഡ്ഡിയുടെ മകൾ ശ്രേയയുടെ വിവാഹത്തോട് അനുബന്ധിച്ച് നടക്കുന്നത്. ഉജ്വൽ ആണ് വരൻ. ആന്ധ്രയുടെ മുൻ മുഖ്യമന്ത്രിയായ വൈ എസ് രാജശേഖര റെഡ്ഡിയുടെ സഹോദരന്റെ മകനാണ് അനിൽ റെഡ്ഡി. വൈ എസ് ജഗൻമോഹൻ റെഡ്ഡിയുടെ വലംകൈ ആയാണ് അനിൽ റെഡ്ഡി അറിയപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *