
കൊച്ചി: രാജ്യത്തെ പ്രമുഖ സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനികളിലൊന്നായ ഏജീസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് വെൽത്ത് ഇൻഫിനിറ്റി പ്ലാൻ അവതരിപ്പിച്ചു. ദീർഘകാല നിക്ഷേപത്തിലൂടെ സമ്പത്ത് വർദ്ധിപ്പിക്കുന്നതിനൊപ്പം ലൈഫ് ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു യൂണിറ്റ് ലിങ്ക്ഡ് ലൈഫ് ഇൻഷുറൻസ് പ്ലാനാണിത്. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റാൻ ഉപഭോക്താക്കളെ ഈ പ്ലാൻ സഹായിക്കും.
പ്രത്യേക ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കായി 10 മുതൽ 40 വർഷം വരെ കാലാവധിയുള്ള വെൽത്ത് പ്ലാൻ, 100 വയസ്സുവരെ നിക്ഷേപത്തോടൊപ്പം ലൈഫ് ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കുന്ന ലെഗസി പ്ലാൻ എന്നീ രണ്ട് ഓപ്ഷനുകളാണുള്ളത്.
ഉപഭോക്താക്കളുടെ താല്പര്യങ്ങൾക്കും റിസ്ക് എടുക്കാനുള്ള കഴിവിനും അനുസരിച്ച് തിരഞ്ഞെടുക്കാൻ 5 ഇൻവെസ്റ്റ്മെന്റ് തന്ത്രങ്ങളും 12 ഫണ്ട് ഓപ്ഷനുകളും വെൽത്ത് ഇൻഫിനിറ്റി പ്ലാൻ ലഭ്യമാക്കുന്നുണ്ട്. സെൽഫ് മാനേജ്ഡ്, ഗ്ലൈഡ് പാത്ത്, സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്രൊട്ടക്ഷൻ, സിസ്റ്റമാറ്റിക് ഗെയിൻ, ലൈഫ് സ്റ്റേജ് എന്നിവയാണ് 5 നിക്ഷേപ തന്ത്രങ്ങൾ. രാജ്യത്തെ വളർന്നുവരുന്ന കമ്പനികളെ ലക്ഷ്യമിട്ടുള്ള ഇൻഡിജീനിയസ് ഫണ്ട്, ലാർജ് ക്യാപ് ക്വാളിറ്റി ഫണ്ട്, മൊമെന്റം ഗ്രോത്ത് ഫണ്ട് എന്നിവയുൾപ്പെടെയുള്ള 12 ഫണ്ടുകളാണ് ഒരുക്കിയിട്ടുള്ളത്.
അഞ്ച് പോളിസി വർഷങ്ങൾ പൂർത്തിയാക്കിയ ശേഷം ആറാം വർഷം മുതൽ ഫണ്ടിൽ നിന്ന് കൃത്യമായ ഇടവേളകളിൽ തുക പിൻവലിക്കാൻ അനുവദിക്കുന്ന സിസ്റ്റമാറ്റിക് വിത്ഡ്രോവൽ സൗകര്യവും ഈ പ്ലാനിലുണ്ട്. കൂടാതെ നിബന്ധനകൾക്ക് വിധേയമായി കാലാവധി പൂർത്തിയാകുമ്പോൾ പ്രീമിയം അലോക്കേഷൻ ചാർജുകളും മോർട്ടാലിറ്റി ചാർജുകളും തിരികെ ലഭിക്കും. ലോയൽറ്റി അഡിഷനുകൾ, വെൽത്ത് ബൂസ്റ്ററുകൾ എന്നിവ ലഭിക്കുന്ന ഈ പ്ലാനിൽ അധിക നിരക്കുകളില്ലാതെ തന്നെ പരിധിയില്ലാതെ ഫണ്ട് സ്വിച്ച് ചെയ്യാനും സാധിക്കും.
ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും പുതിയ സ്വപ്നങ്ങളും ഉത്തരവാദിത്തങ്ങളും നിറവേറ്റാൻ ഉപഭോക്താക്കളെ സഹായിക്കുന്ന ഒരു വിശ്വസ്ത പങ്കാളിയാകുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ഈ പ്ലാനിലൂടെ അത് കൂടുതൽ ദൃഢമാക്കുകയാണെന്നും ഏജീസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് എംഡിയും സിഇഒയുമായ ജൂഡ് ഗോംസ് പറഞ്ഞു.
കുറഞ്ഞ വാർഷിക പ്രീമിയം 2 ലക്ഷം രൂപയും, സിംഗിൾ പേ പ്രീമിയം 5 ലക്ഷം രൂപയുമാണ്.
