Your Image Description Your Image Description

സായ് പല്ലവി നായികയായി എത്തിയ തണ്ടേല്‍ ഒടിടിയില്‍ നെറ്റ്ഫ്ലിക്സിലൂടെയെത്തിയിരിക്കുകയാണ്. തണ്ടേലിന്റെ ബജറ്റ് 80 കോടിയാണെന്നാണ് വാര്‍ത്തകളിൽ നിന്ന് വ്യക്തമാകുന്നത്. ശ്രീകാകുളത്ത് നിന്നുള്ള 21 മത്സ്യത്തൊഴിലാളികളുടെ കഥയുമായിട്ടാണ് തണ്ടേൽ എത്തിയത്. ജോലിക്കായി ഗുജറാത്തിലേക്ക് പോകുകയാണ് ഇവര്‍. അറിയാതെ മത്സ്യത്തൊഴിലാളികള്‍ പാക്കിസ്ഥാൻ കടലിന്റെ ഭാഗത്തില്‍ എത്തിപ്പെടുന്നു. തുടർന്ന് ജയിലിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ദുരിത കഥ പരാമര്‍ശിക്കുന്നതാണ് തണ്ടേല്‍. വലിയ പ്രതീക്ഷയാണ് ചിത്രത്തില്‍ ഉണ്ടായിരുന്നത്. ഇന്ത്യയില്‍ മാത്രം 50 കോടി കളക്ഷൻ നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം സായ് പല്ലവി നായികയാകുമ്പോള്‍ നാഗചൈതന്യയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. സ്വന്തം അവകാശങ്ങള്‍ക്കായി പോരാടുന്ന കഥാപാത്രമായിട്ടാണ് സായ് പല്ലവി ചിത്രത്തിൽ എത്തുന്നത്. നായകനായ നാഗചൈതന്യക്ക് പ്രതിഫലം ഏഴ് കോടിയായിരിക്കും എന്ന് വ്യക്തമായിട്ടുണ്ടെങ്കിലും സായ് പല്ലവിക്ക് ചിത്രത്തിന് ലഭിക്കുന്ന തുക പുറത്തുവിട്ടിട്ടില്ല എന്നാണ് ടോളിവുഡ് ഡോട് കോമിന്റെ റിപ്പോര്‍ട്ട്.

സായ് പല്ലവി നായികയായി മുമ്പ് വന്ന അമരനും വൻ വിജയമായി മാറിയിരുന്നു. അമരനില്‍ ശിവകാര്‍ത്തികേയനാണ് നായകനായി എത്തിയത് എന്നതും പ്രധാന ആകര്‍ഷണമായിരുന്നു. ശിവകാര്‍ത്തികേയന്റെ അമരൻ ആഗോളതലത്തില്‍ 334 കോടിയിലധികം നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *