Home » Blog » Kerala » “ജി സുധാകരൻ കോൺഗ്രസിന്റെ പ്രീതി സമ്പാദിക്കാൻ നിലപാടില്ലാതെ എന്തും പറയും; അവസരവാദികൾ കാരണം ഒരു വോട്ട് പോലും എൽഡിഎഫിന് കുറയില്ല” ; പിണറായി വിജയൻ
8

തിരുവനന്തപുരം: ജി സുധാകരനെതിരെ ശക്തമായ വിമർശനവുമായി പിണറായി വിജയൻ വീണ്ടും രം​ഗത്ത്. സുധാകരൻ എന്തും പറയുന്ന സ്വഭാവമുള്ള വ്യക്തിയാണെന്നും, അദ്ദേഹം എത്തിയിരിക്കുന്ന പുതിയ രാഷ്ട്രീയ ക്യാംപ് അതിനനുസരിച്ചുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

“സുധാകരൻ ഇപ്പോൾ കോൺഗ്രസിന്റെ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്, അവരുടെ തൊപ്പിയാണ് തലയിലുള്ളത്, അതിനാൽ തന്നെ തന്റെ പഴയ നിലപാടുകൾ തള്ളിപ്പറയേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നു. കോൺ​ഗ്രസ് പ്രീതി നേടുന്നതിനായി സുധാകരൻ എന്തും പറയാൻ തയ്യാറാകുന്നു. സുധാകരന്റെ നിലപാട് മാറ്റം പെട്ടെന്ന് ഉണ്ടായ ഒന്നല്ല. ഇതിന് പിന്നിൽ മുമ്പേ ആലോചനകൾ നടന്നിരുന്നു. അദ്ദേഹം പോയതുകൊണ്ട് പാർട്ടിക്ക് യാതൊരു നഷ്ടവുമുണ്ടാകില്ല. അവസരവാദികളുടെ നീക്കങ്ങൾ പാർട്ടിയുടെ വോട്ടിൽ ഒരു കുറവും വരുത്തില്ല.” പിണറായി പറഞ്ഞു.