Home » Blog » Business » സത്യ ഏജൻസീസ് ലിമിറ്റഡ് ഐപിഒയ്ക്ക്
4

കൊച്ചി: തമിഴ്‌നാട്ടിലെയും ദക്ഷിണേന്ത്യയിലെയും ഏറ്റവും വലിയ കൺസ്യൂമർ ഡ്യൂറബിൾസ്, ഇലക്ട്രോണിക്സ് കേന്ദ്രീകൃത റീട്ടെയിൽ കമ്പനിയായ സത്യ ഏജൻസീസ് ലിമിറ്റഡ് പ്രാഥമിക പൊതു ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാരംഭ രേഖകള്‍ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. എൽജി, ബ്ലൂ സ്റ്റാർ,  ഡെയ്കിൻ, വേൾപൂൾ, ഹയർ, സോണി, ഹാവെൽസ്, പാനസോണിക് തുടങ്ങിയ പ്രമുഖ ഇലക്ട്രോണിക്സ്, ഉപകരണ ബ്രാൻഡുകളുമായി വാണിജ്യ ബന്ധമുള്ള കമ്പനി ഐപിഒയിലൂടെ 600 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

300 കോടിയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ 300 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആനന്ദ് രതി അഡ്വൈസേഴ്‌സ് ലിമിറ്റഡ്, മോത്തിലാൽ ഓസ്വാൾ ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസേഴ്‌സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.