Your Image Description Your Image Description

സ്ത്രീകളില്‍ 25 വയസിന് ശേഷം വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഡി, ഇരുമ്പ്, കാത്സ്യം തുടങ്ങിയ അവശ്യ പോഷകങ്ങളുടെ കുറവ് അനുഭവപ്പെടും. ഈ ഘടങ്ങളുടെ കുറവ് ചിലപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. 25 വയസ് കഴിഞ്ഞ സ്ത്രീകള്‍ ചില പഴങ്ങള്‍ ഭക്ഷണത്തില്‍ ഉൾപ്പെടുത്തണം.

ചെറിപ്പഴം

സ്ത്രീകളില്‍ അസ്ഥിബലഹീനത, ആര്‍ത്രൈറ്റിസ് തുടങ്ങി പ്രായവുമായി ബന്ധപ്പെട്ട പ്രശ്ങ്ങള്‍ കുറയ്ക്കാന്‍ ചെറിപ്പഴങ്ങള്‍ക്കാകുമെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് ന്യൂട്രീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഴ്ചയില്‍ നാല് തവണയെങ്കിലും ചെറി ജ്യൂസ് കുടിക്കണം.

തക്കാളി

തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീന്‍ എന്ന പോഷകം ആരോഗ്യകരമായ ചര്‍മ്മം നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഘടകമാണ്. ശ്വാസകോശ അര്‍ബുദം, വയറ്റിലെ അര്‍ബുദം എന്നിവയ്ക്കുള്ള സാധ്യതകള്‍ കുറയ്ക്കാന്‍ ഇവയ്ക്കാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

പപ്പായ

പപ്പായയിൽ വിറ്റാമിനുകളും പോഷകങ്ങളുമുണ്ട്. 25 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് ആവശ്യമായ വിറ്റാമിന്‍ എ, സി, ഫോളേറ്റ്, ഫൈറ്റോകെമിക്കലുകള്‍ എന്നിവ പപ്പായയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ കഴിക്കുന്നത് വളരെ നല്ലതാണ്.

പേരക്ക

വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ് പേരക്ക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും രക്തസമ്മര്‍ദ്ദ നിയന്ത്രണത്തിനും അത്യാവശ്യമായ പൊട്ടാസ്യം നല്‍കാനും പേരക്ക സഹായിക്കും.

ആപ്പിള്‍

പെക്റ്റിന്‍ നാരുകളുടെ മികച്ച ഉറവിടമാണ് ആപ്പിള്‍. ഇത് ദഹനത്തെ സഹായിക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. കൂടുതല്‍ നേരം വയറ് നിറഞ്ഞതായി തോന്നിപ്പിക്കാന്‍ ഇവയ്ക്കാകും.

Leave a Reply

Your email address will not be published. Required fields are marked *