Your Image Description Your Image Description

ലുക്മാന്‍ അവറാന്‍ നായകനായി എത്തുന്ന ‘അതിഭീകര കാമുകന്‍’ സിനിമയുടെ പൂജ തിങ്കളാഴ്ച നടന്നു. ഫസ്റ്റ് ക്ലാപ്പ് ലുക്ക്മാനും സ്വിച്ച് ഓണ്‍ നടന്‍ ഇര്‍ഷാദും നിര്‍വ്വഹിച്ചു. ദൃശ്യ രഘുനാഥാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. പാലക്കാട്, ഊട്ടി, നെല്ലിയാമ്പതി എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. റൊമാന്റിക് കോമഡി ജോണറില്‍ ഉള്ളതാണ് ചിത്രം.

കാര്‍ത്തിക്, മനോഹരി ജോയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഒരു ഫീല്‍ഗുഡ് കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. പിങ്ക് ബൈസണ്‍ സ്റ്റുഡിയോസ്, കള്‍ട്ട് ഹീറോസ് എന്റര്‍ടെയ്ന്‍മെന്റ്സ് എന്നീ ബാനറുകളില്‍ ദീപ്തി ഗൗതം, ഗൗതം താനിയില്‍, സിസി നിഥിന്‍, സുജയ് മോഹന്‍രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിസി നിഥിനും ഗൗതം താനിയിലും ചേര്‍ന്നാണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

Also Read: മാത്യു തോമസിന്റെ നായികയായി ഈച്ച; ‘ലൗലി’ ഏപ്രില്‍ 4-ന് തിയേറ്ററുകളില്‍

രചന: സുജയ് മോഹന്‍രാജ്, ഛായാഗ്രഹണം: ശ്രീറാം ചന്ദ്രശേഖരന്‍, എഡിറ്റര്‍: അജീഷ് ആനന്ദ്, മ്യൂസിക് ആന്‍ഡ് ബിജിഎം: ബിബിന്‍ അശോക്, ആര്‍ട്ട് ഡയറക്ടര്‍: കണ്ണന്‍ അതിരപ്പിള്ളി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശരത് പത്മനാഭന്‍, ലൈന്‍ പ്രൊഡ്യൂസര്‍: വിമല്‍ താനിയില്‍, കോസ്റ്റ്യൂം: സിമി ആന്‍, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍: രാജേഷ് രാജന്‍, സ്റ്റില്‍സ്: വിഷ്ണു എസ് രാജന്‍, ചീഫ് അസോസിയേറ്റ്: ഹരിസുതന്‍, ലിതിന്‍ കെ.ടി, അസോസിയേറ്റ് ഡയറക്ടേഴ്സ്: വാസുദേവന്‍ വിയു, അഫ്സല്‍ അദേനി, ചീഫ് അസോസിയേറ്റ് ഡിഒപി: ശ്രീജിത് പച്ചേനി, വിഎഫ്എക്സ്: ത്രീ ഡോര്‍സ്, ഡിസൈന്‍: ടെന്‍പോയ്ന്റ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Leave a Reply

Your email address will not be published. Required fields are marked *