Your Image Description Your Image Description

തനിക്ക് അച്ഛനില്ലെന്നാണ് എല്ലാവരോടും പറഞ്ഞിട്ടുള്ളതെന്ന് നടി ആൻ മരിയ. ഒരു പ്രത്യേക സംഭവത്തിന് ശേഷം തന്റെ മനസിൽ അപ്പൻ മരിച്ചുകഴിഞ്ഞെന്നും താരം പറയുന്നു. തന്റെ അമ്മയോട് ചോദിച്ചതിന് ശേഷമാണ് ഇപ്പോൾ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി.

”എനിക്ക് പപ്പ ഇല്ല എന്നാണ് ഞാൻ ഇതുവരെ എല്ലായിടത്തും പറഞ്ഞിട്ടുള്ളത്. പപ്പയ്ക്ക് എന്തു പറ്റിയെന്നോ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. എന്നാൽ പപ്പ ജീവിച്ചിരിപ്പുണ്ട്. പക്ഷേ ഒരു പ്രത്യേക സംഭവത്തിനു ശേഷം എന്റെ മനസിൽ എന്റെ അപ്പൻ മരിച്ചു കഴിഞ്ഞു. ഇപ്പോൾ ഞാനിതു പറയുന്നത് എന്റെ അമ്മയോട് ചോദിച്ചതിനു ശേഷമാണ്”, ആൻമരിയ പറഞ്ഞു.

തന്റെ വ്യക്തീജീവിത്തതിലെ പ്രശ്നങ്ങൾ അഭിനയജീവിതത്തെയും ബാധിച്ചിട്ടുണ്ടെന്നും ആൻമരിയ പറ‍ഞ്ഞു. എന്നാൽ, സബപ്രവർത്തകർ തനിക്കൊപ്പം നിന്നെന്നും നടി വെളിപ്പെടുത്തി. ”ഒരു സീരിയൽ ലൊക്കേഷനിൽ വെച്ച് ഞാൻ തല കറങ്ങി വീണിട്ടുണ്ട്, കരഞ്ഞിട്ടുണ്ട്. ഒരു തവണ പൊട്ടിത്തെറിക്കേണ്ടി വന്നി‍ട്ടുണ്ട്. ദേഷ്യത്തിന്റെ അവസാനം കരഞ്ഞുപോയിട്ടുണ്ട്. എന്നെ അവരെല്ലാം സഹിച്ചിട്ടുണ്ട് എന്ന് പറയേണ്ടിവരും”, ആൻമരിയ പറഞ്ഞു.

മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് സിനിമാ സീരിയൽ താരം ആൻ മരിയ. ദത്തുപുത്രി എന്ന സീരിയലിലാണ് ആൻ മരിയ ആദ്യമായി അഭിനയിച്ചത്. പിന്നീട് അരയന്നങ്ങളുടെ വീട്, ചാവറയച്ചൻ, മേഘസന്ദേശം, പൊന്നമ്പിളി, പ്രിയങ്കരി, ഒറ്റചിലമ്പ്, അമൃത വർഷിണി, മാമാട്ടിക്കുട്ടി, എൻറെ മാതാവ് തുടങ്ങി പല സീരിയലുകളിലും വേഷമിട്ടു. വെൽക്കം ടു സെൻട്രൽ ജയിൽ, മാസ്ക്, അയാൾ ജീവിച്ചിരിപ്പുണ്ട് തുടങ്ങിയ സിനിമകളിലും ചില വെബ് സീരീസുകളിലും ആൻമരിയ അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ടം മാത്രം എന്ന സീരിയലിലാണ് ആൻമരിയ ഇപ്പോൾ അഭിനയിക്കുന്നത്.

സോഫ്റ്റ്‍വെയർ എൻജിനീയറും വ്ളോഗറുമായ ഷാൻ ജിയോയെ മൂന്നു വർഷങ്ങൾക്കു മുൻപാണ് ആൻമരിയ വിവാഹം ചെയ്തത്. ഇരുവരുടെയും രണ്ടാം വിവാഹം ആയിരുന്നു. എന്നാൽ, അടുത്തിടെ ഇരുവരും വേർപിരിഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ ഫുഡ് വ്ളോഗറും ട്രാവൽ കണ്ടന്റ് ക്രിയേറ്ററുമാണ് ഷാൻ ജിയോ. സോഫ്റ്റ്‍വെയർ എൻജിനീയറായിരുന്ന അദ്ദേഹം ജോലി ഉപേക്ഷിച്ചാണ് ഫുൾ ടൈം വ്ളോഗിങ്ങിലേക്ക് തിരിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *