Your Image Description Your Image Description

മലയാളികള്‍ക്കും പ്രിയങ്കരനായ ഒരു തെലുങ്ക് താരമാണ് നന്ദമുരി ബാലകൃഷ്‍ണ എന്ന ബാലയ്യ. ബാലയ്യയുടെ എക്കാലത്തെയും ഒരു ഹിറ്റ് ചിത്രം റീ റിലീസിന് ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. ആദിത്യ 369 ആണ് വീണ്ടും തിയറ്ററുകളില്‍ എത്തുക. ഇന്ത്യയിലെ ആദ്യത്തെ സയൻസ് ഫിക്ഷൻ ചിത്രം എന്നറിയപ്പെടുന്ന ഒന്നാണ് ആദിത്യ 369.

സംഗീതം ശ്രീനിവാസ് റാവുവായിരുന്നു സംവിധാനം നിർവഹിച്ചത്. തിരക്കഥയും സംഗീതം ശ്രീനിവാസ് റാവു തന്നെയാണ് നിർവഹിച്ചത്. 1991ല്‍ റിലീസ് ചെയ്‍ത ആ ചിത്രത്തിന്റെ ഛായാഗ്രാഹണം വി എസ് ആര്‍ സ്വാമിയാണ് നിർവഹിച്ചത്. 4കെ ക്വാളിറ്റിയോടെ വൈകാതെ തന്നെ തിയറ്ററുകളില്‍ എത്തുന്ന ആദിത്യ 369ല്‍ നന്ദമുരി ബാലൃഷ്‍ണയ്‍ക്ക് പുറമേ മോഹിനി, ടിന്നു ആനന്ദ്, മാസ്റ്റര്‍ തരുണ്‍, അമ്രിഷ് പുരി, ചന്ദ്ര മോഹൻ, ബ്രഹ്‍മാനന്ദം, രാവി കൊണ്ടേല, ബാബു മോഹൻ, ബേബി റാസി എന്നിവരും ചിത്രത്തിൽ എത്തിയിരുന്നു.

നന്ദമുരി ബാലകൃഷ്‍ണ നായകനായി ഒടുവില്‍ വന്നത് ഡാകു മഹാരാജാണ്. ഡാകു മഹാരാജ് ആഗോളതലത്തില്‍ 126 കോടിയാണ് ആകെ നേടിയത്. ഫെബ്രുവരി 21 മുതല്‍ നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയില്‍ ലഭ്യമാണ്. എന്നാല്‍ ഡാകു മഹാരാജിന് 19 കോടി മാത്രമാണ് നെറ്റ്ഫ്ലിക്സ് നല്‍കിയത് എന്നത് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *