Your Image Description Your Image Description

എന്തൊരു ധാർഷ്ട്യമാണ്. നൂറുകണക്കിന് ആൾക്കാരെ സാക്ഷിനിർത്തി ഉച്ചഭാഷിണിയിലൂടെ ഒച്ചത്തിൽ വിളിച്ചു കൂവുകയാണ് തല അടിച്ചുപൊളിക്കും എന്ന്. ജനാധിപത്യ ഭരണമുള്ള ഒരു നാട്ടിൽ, പോലീസും നീതിപീഠവും ഉള്ള ഒരു നാട്ടിൽ എത്ര നിയമത്തിന് ഭയവും കൂസലും ഇല്ലാതെ ആയിരിക്കണം ഒരു രാഷ്ട്രീയ പ്രവർത്തകൻ ഇത്രയും അഹങ്കാരത്തോടുകൂടി തനിക്കെതിരെ ശബ്ദിക്കുന്ന അവന്റെ തലയടിച്ചു പൊളിക്കും എന്ന് പറയുന്നത്. പറഞ്ഞത് മറ്റാരുമല്ല പി. വി അൻവർ ആണ്. കുട്ടി നേതാക്കന്മാരെ തങ്ങൾക്കെതിരെ തിരിക്കുന്നത് മദ്യവും ലഹരിയും കൊടുത്തിട്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണെങ്കിൽ അങ്ങനെ ചെയ്യുന്നവനെ കൊല്ലുമെന്ന് പരസ്യമായ വെല്ലുവിളി തന്നെയാണ് അൻവർ നടത്തിയിരിക്കുന്നത്. ഖദർ ധരിച്ച ഒരു രാഷ്ട്രീയ പ്രവർത്തകൻ ഇത്രയും ധൈര്യമായി കൊലവിളി നടത്തണമെങ്കിൽ അതിന് ചങ്കൂറ്റം എന്നല്ല വിളിക്കേണ്ടത് തോന്നിയവാസമെന്നാണ്. അൻവറിനെ അറിയുന്നവർക്കറിയാം അൻവർ ഒരു രാഷ്ട്രീയ കുളം കലക്കിയാണ്. ചുങ്കത്തറ ഭരണ തെരഞ്ഞെടുപ്പിലെ അട്ടിമറി വിജയത്തിന്റെ ആഹ്ലാദത്തിലാണ് അൻവർ വാവിട്ട് ഓരോ വിളിച്ചുപറയുന്നത്. ആദ്യം ചുങ്കത്തറ പഞ്ചായത്തിന്റെ ഭരണം യുഡിഎഫിൽ നിന്ന് എൽഡിഎഫിന് അട്ടിമറിയിലൂടെ പിടിച്ചു കൊടുത്തത് ഇതേ അൻവർ ആണ്. ഇ ാതെ ആളു തന്നെയാണ് എൽഡിഎഫിന്റെ ഭരണം പിടിച്ചു വാങ്ങി യുഡിഎഫിന് കൊടുക്കുന്നത്. എന്നിട്ടാണ് ഇപ്പോൾ ഒരു നിലപാടുള്ള രാഷ്ട്രീയക്കാരനെ പോലെ എൽഡിഎഫിനെതിരെ വധഭീഷണി പരസ്യമായി മുഴക്കുന്നത്. ഇന്നലെ മദ്യം കൊടുത്ത് ആൾക്കാരെ പറഞ്ഞുവിട്ടാൽ വീട്ടിൽ കയറി അടിച്ചു തല പൊട്ടിക്കും എന്നാണ് അൻവർ പ്രസംഗിക്കുന്നത്. സിപിഎം അക്രമരാഷ്ട്രീയം ആണെന്നും ഒരുപാട് പേരെ ആക്രമിച്ചു കീഴ്പ്പെടുത്തിയിട്ടുണ്ടാകുമെന്ന് എന്നാൽ താൻ തലയ്ക്കു തന്നെയായിരിക്കും അടിക്കുന്നതെന്നും ആക്രോശിച്ച നേതാവ് മുതിർന്ന നേതാക്കന്മാരെ തന്നെ ലക്ഷ്യമിട്ടുകൊണ്ട് വധഭീഷണി മുഴക്കുകയാണ്. ഒളിച്ച് നിന്ന് രാഷ്ട്രീയപ്രവർത്തനം നടത്താൻ താൻ പഠിച്ചിട്ടില്ല എന്നും മുന്നിൽ നിന്ന് നയിക്കാൻ തന്നെയാണ് പഠിച്ചിട്ടുള്ളതെന്നും ഇതിനിടയിൽ അൻവർ പറയുന്നുണ്ട്. എന്നിട്ടാണോ കുലംകുത്തിയായി അവിശ്വാസ പ്രമേയം പാസാക്കി വോട്ട് വലത്തും ഇടതും തിരിച്ചു കളിക്കുന്നത് എന്ന് ചോദിക്കരുത്. ചോദ്യം ചോദിച്ചാൽ അൻവർ തലക്കിട്ട് അടിക്കും. ഇതൊക്കെ കേൾക്കുമ്പോൾ അണികൾക്ക് രക്തം തിളക്കുകയല്ല വേണ്ടത് പരസ്യമായ ഇത്തരം വെല്ലുവിളി ഒരു ക്രിമിനൽ ചിന്താഗതി ആണെന്നും ശിക്ഷിക്കപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതുമാണ് എന്നുമുള്ള ബോധമാണ് ഉണ്ടാവേണ്ടത്. കൈയ്യടിച്ച് പാസാക്കുകയല്ല കൈവിരൽ ചൂണ്ടി ഭാരതത്തിന്റെ നിയമത്തെ വെല്ലുവിളിക്കരുതെന്ന് പറയാനുള്ള നട്ടെല്ല് ആണ് അണികൾക്ക് ഉണ്ടാകേണ്ടത്. ഇടതുപക്ഷത്ത് നിന്നിട്ട് വിചാരിച്ചത് പോലെ ഗുണമൊന്നും കിട്ടിയില്ല എന്ന് തോന്നിയിട്ടാണ് അൻവർ വലത്തോട്ട് ചാടിയത്. എന്നിട്ട് ഇപ്പോൾ വലത്തുനിന്ന് ഇടത്തിനെ വെല്ലുവിളിക്കുകയാണ്. ഒടുവിൽ കക്ഷത്തിൽ ഇടുന്നത് പോവുകയും ചെയ്തു ഇത്തരത്തിൽ ഇരുന്നത് കിട്ടിയതുമില്ല എന്ന അവസ്ഥയാകരുത്. ഈ കൊലവിളി പ്രസംഗത്തോടെ എന്ത് അക്രമവും ചെയ്യാൻ തന്നെ അണികളെ കൂടി പ്രചോദിപ്പിക്കുകയാണ് പി.വി അൻവർ ചെയ്യുന്നത്. അടിച്ചാൽ തിരിച്ചടിക്കണമെന്നും തിരിച്ചടിക്കുന്നത് അത്രയും പൈശാചികമായി തന്നെ വേണമെന്നും ഒരു നേതാവ് ഉച്ചത്തിൽ വിളിച്ചു പറയുമ്പോൾ അത് അണികളെ പിടിച്ചാൽ ഒരു നാടിന്റെ സമാധാനത്തെയും സുരക്ഷിതത്വത്തെയും എത്രകണ്ട് ബാധിക്കും എന്ന് അറിയാതെയുള്ള ഈ വെല്ലുവിളിക്ക് നിയമപരമായ ശക്തമായ താക്കീത് കിട്ടേണ്ടതാണ്. അക്രമത്തെ പ്രത്യക്ഷമായും പരോക്ഷമായും പ്രോത്സാഹിപ്പിക്കുകയും അതിനണികളെ മാനസികമായി തയ്യാറെടുപ്പിക്കുകയും ആണ് ഇത്തരം പ്രകോപനപരമായ പ്രസംഗത്തിലൂടെ ഇദ്ദേഹം ചെയ്യുന്നത്.ഇങ്ങനെയുള്ള പരസ്യ വെല്ലുവിളികൾക്ക് തക്കതായ താക്കീത് നൽകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നാടിനെയും നാട്ടുകാരെയും സംരക്ഷിക്കാൻ ഖദർ ഇട്ടിറങ്ങിയ ഒരു രാഷ്ട്രീയക്കാരന്റെ ഈ കൊലവിളിയെ കേരള സമൂഹം വളരെ ജാഗ്രതയോടു കൂടി മനസ്സിലാക്കേണ്ടതുണ്ട്. എന്ത് ധൈര്യത്തിലാണ് ഇത്തരക്കാർക്ക് ഭരണം ഏൽപ്പിച്ചു കൊടുത്തിട്ട് പൊതുജനം സമാധാനമായി ഉറങ്ങുക. കൊലവിളിക്കെതിരെ വിലങ്ങ് കാത്തിരിക്കുകയാണ് അൻവർ ഇനി ചെയ്യേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *