Your Image Description Your Image Description

തിരുവനന്തപുരം: ആശവര്‍ക്കര്‍മാരുടെ സമരത്തില്‍ അന്യായമായി ഒന്നുമില്ലെന്നും ജീവിക്കാന്‍ വേണ്ടിയുള്ള സമരമാണെന്നും നടന്‍ സലീം കുമാര്‍. ആശ വര്‍ക്കര്‍മാരുടെ സമരത്തെ സര്‍ക്കാര്‍ അധിക്ഷേപിക്കുകയാണ്. സമരത്തിന് മുഖം കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും സലീം കുമാര്‍ പറഞ്ഞു. ആശാവര്‍ക്കാര്‍മാര്‍ നാടിന്റെ സമ്പത്താണ്. അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പക്ഷേ ഓണറേറിയം എന്ന പേരിലുള്ള തുച്ഛമായ തുകയ്ക്ക് ഒരു ദിവസത്തിലെ 24 മണിക്കൂറും ജോലി ചെയ്യേണ്ട ബാധ്യത ഇന്നവര്‍ക്ക് വന്നിരിക്കുകയാണ്. രണ്ടാഴ്ച്ചയായി സെക്രട്ടേറിയറ്റിന് മുന്നിലും കേരളത്തിലുടനീളവും അവര്‍ സമരം നടത്തിവരികയാണ്. സമരം ചെയ്യുന്ന സഹോദരിമാര്‍ക്ക് പിന്തുണ നല്‍കുമെന്നും സലീം കുമാര്‍ പറഞ്ഞു.

അതേസമയം, ആശ വര്‍ക്കര്‍മാരുടെ സമരത്തിനെതിരെ വീണ്ടും നടപടിയുമായി പൊലീസ് രംഗത്തെത്തി. മഹാസംഗമത്തില്‍ പങ്കെടുത്ത 14 പേര്‍ക്ക് കൂടി പൊലീസ് നോട്ടീസ് അയച്ചു. ആശ വര്‍ക്കര്‍മാര്‍ക്ക് പുറമേ ഉദ്ഘാടകന്‍ ജോസഫ് സി മാത്യു, കെ ജി താര, എം ഷാജര്‍ഖാന്‍, ആര്‍ ബിജു, എം എ ബിന്ദു, കെ പി റോസമ്മ, ശരണ്യ രാജ്, എസ് ബുര്‍ഹാന്‍, എസ് മിനി, ഷൈല കെ ജോണ്‍ എന്നിവര്‍ക്കാണ് നോട്ടീസ്. 48 മണിക്കൂറിനുള്ളില്‍ സ്റ്റേഷനില്‍ ഹാജരാകണം എന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കണ്ടോണ്‍മെന്റ് പൊലീസാണ് നോട്ടീസ് അയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *