Your Image Description Your Image Description

കിഴക്കൻ തായ്‌ലൻഡിൽ ചാർട്ടേഡ് ബസ് മറിഞ്ഞ് 18 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 31 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മുനിസിപ്പൽ പഠന പര്യടനത്തിനായി വടക്കൻ തായ്‌ലൻഡിൽ നിന്ന് തീരദേശ റയോങ് പ്രവിശ്യയിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്.

റോഡപകടത്തെക്കുറിച്ച് അന്വേഷിക്കുന്നതിൽ പോലീസുമായി ഏകോപിപ്പിക്കുമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ പൊതുഗതാഗത വാഹനങ്ങളുടെയും പരിശോധന ശക്തമാക്കുമെന്നും ലാൻഡ് ട്രാൻസ്‌പോർട്ട് വകുപ്പ് അറിയിച്ചു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, റോഡ് ഗതാഗത മരണങ്ങളുടെ കാര്യത്തിൽ 175 അംഗരാജ്യങ്ങളിൽ ഒമ്പതാം സ്ഥാനത്തുള്ള രാജ്യമാണ് തായ്‌ലൻഡ്. രാജ്യത്ത് റോഡ് സുരക്ഷ ഒരു പ്രധാന പ്രശ്നമാണ്. അതേസമയം കഴിഞ്ഞ വർഷം ഒക്ടോബറിൽ തായ്‌ലൻഡിൽ ഒരു സ്കൂൾ ഫീൽഡ് ട്രിപ്പിനിടെ ഉണ്ടായ അപകടത്തിൽ 23 ൽ അധികം പേരാണ് മരിച്ചത്.

റോഡിന്റെ അറ്റകുറ്റപ്പണികളുടെയും പരിശോധനകളുടെയും അശ്രദ്ധയാണ് ദുരന്തത്തിന് അപകടത്തിന് കാരണമെന്നാണ് അധികൃതർ പറയുന്നത്. 2023 ഡിസംബറിൽ, പടിഞ്ഞാറൻ പ്രവിശ്യയായ പ്രചുവാപ് ഖിരി ഖാനിൽ ഉണ്ടായ ഒരു ബസ് അപകടത്തിൽ 14 പേർ മരിക്കുകയും 30 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 49 പേരുമായി പോയ വാഹനം റോഡിൽ നിന്ന് തെന്നിമാറി ഒരു മരത്തിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *