Your Image Description Your Image Description

കൊച്ചി: കോതമംഗലത്ത് കാട്ടാന പശുവിനെ കുത്തി പരിക്കേൽപ്പിച്ചു. കോതമംഗലം കൂട്ടിക്കലിൽ ആണ് കാട്ടാനയുടെ ആക്രമണം നടന്നത്. കൂട്ടിക്കൽ സ്വദേശിനി തങ്കമ്മക്ക് നേരെയാണ് കാട്ടാന ഓടിയടുത്തത്. എന്നാൽ കാട്ടാന പാഞ്ഞടുക്കുന്നത് കണ്ട തങ്കമ്മ ഓടി രക്ഷപ്പെട്ടു.

ഇവരുടെ പശുവിനെയാണ് കാട്ടാന കുത്തി പരിക്കേൽപ്പിച്ചത്. ആക്രമണകാരിയായ ഈ കാട്ടാനാ ചേലമല വനഭാഗത്തേക്ക് പോയെന്നാണ് വിവരം. പ്രദേശത്ത് ജാഗ്രത പുലർത്തണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *