Home » Blog » kerala Mex » പിണറായി വിജയൻ ഇന്ന് പാലക്കാട്; ‘ഡീൽ’ ആരോപണങ്ങളിൽ മറുപടി നൽകുമോ
pinarayivijayan-kiCG-621x414LiveMint-1-560x414

കേരളം പോളിങ് ബൂത്തിലെത്താൻ 12 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ‘ഡീൽ’ വിവാദങ്ങൾക്കിടയിൽ തെരഞ്ഞെടുപ്പ് പ്രചാരണം പുതിയ തലങ്ങളിലേക്ക് കടക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലക്കാട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ പ്രചാരണത്തിന് എത്തുമ്പോൾ, രാഷ്ട്രീയ കേന്ദ്രങ്ങൾ ഏറെ ഉറ്റുനോക്കുന്നത് ഒറ്റപ്പാലത്തെ അദ്ദേഹത്തിന്റെ പ്രസംഗത്തെയാണ്. ഡീൽ വിവാദം കത്തിനിൽക്കുന്ന പശ്ചാത്തലത്തിൽ പാലക്കാട് മാധ്യമങ്ങളെ കാണുന്ന മുഖ്യമന്ത്രി, പ്രതിപക്ഷ ആരോപണങ്ങൾക്ക് എന്ത് മറുപടി നൽകുമെന്നത് നിർണ്ണായകമാണ്. മലമ്പുഴ, ഒറ്റപ്പാലം, പട്ടാമ്പി, തൃത്താല എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിൽ പങ്കെടുത്തുകൊണ്ട് എൽ.ഡി.എഫ് പ്രചാരണത്തിന് അദ്ദേഹം കരുത്തുപകരും.

അതേസമയം, യു.ഡി.എഫും എൻ.ഡി.എയും വോട്ടർമാരെ സ്വാധീനിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ്. തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന നൈറ്റ് റോഡ് ഷോ ഇന്ന് നടക്കും. ഡീൽ ആരോപണങ്ങൾ കൂടുതൽ ശക്തമായി ഉന്നയിച്ച് മുന്നോട്ടുപോകാനാണ് കോൺഗ്രസ് തീരുമാനം. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടി എത്തുന്നതോടെ എൻ.ഡി.എയുടെ പ്രചാരണവും ഉച്ചസ്ഥായിയിലാകും. എന്നാൽ വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി വികസന ചർച്ചകളിലേക്ക് ശ്രദ്ധ തിരിക്കാനാണ് ബി.ജെ.പി നിലവിൽ ശ്രമിക്കുന്നത്.