Your Image Description Your Image Description

പാ​ല​ക്കാ​ട്: ഉത്സവത്തിൽ പങ്കെടുക്കാനായി പു​തു​ശ്ശേ​രി ക്ഷേത്രത്തിലെത്തിയ വയോധികയുടെ മാല കവർന്ന രണ്ട് പേർ പിടിയിൽ. പിടിയിലായ ഇരുവരും തമിഴ് നാടോടി സ്ത്രീകളാണ്. ​തമി​ഴ്നാ​ട് സേ​ലം സ്വ​ദേ​ശി​നി​ക​ളാ​യ രാ​ജേ​ശ്വ​രി (30), ഈ​ശ്വ​രി (43) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ നാട്ടുകാർ ചേർന്ന് പിടികൂടിയ ശേഷം കസബ പൊലീസിന് കൈമാറുകയായിരുന്നു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. ബ​സി​റ​ങ്ങി ക്ഷേത്രത്തിലേക്ക് നടക്കുകയായിരുന്നു എ​ല​പ്പു​ള്ളി​പാ​റ ഏ​രി​യ​പാ​ടം മാ​മ്പു​ള്ളി വീ​ട്ടി​ൽ സു​ന്ദ​ര​ന്‍റെ ഭാ​ര്യ വെ​ള്ള​ക്കു​ട്ടി(75)​യു​ടെ ഒ​രു പ​വ​നോ​ളം വ​രു​ന്ന സ്വ​ർ​ണ​മാ​ല​യാ​ണ് ഇ​വ​ർ പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. കവർച്ച ക​ണ്ട ഉ​ത്സ​വ​പ്പ​റ​മ്പി​ലുണ്ടായിരുന്ന ആ​ളു​ക​ൾ ഇ​വ​രെ ത​ട​ഞ്ഞു​വെ​ച്ച് പൊ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

ഉത്സവം നടക്കുന്ന ഇടങ്ങളിൽ ഒന്നിച്ച് എത്തുകയും പ്രായമായ സ്ത്രീകളെ ലക്ഷ്യം വെച്ച് അവരുടെ മാലയും ബാഗും മോഷ്ടിക്കുകയും ചെയ്യുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. ക​സ​ബ ഇ​ൻ​സ്പെ​ക്ട​ർ എം. ​സു​ജി​ത്ത്, എ​സ്.​ഐ​മാ​രാ​യ എ​ച്ച്. ഹ​ർ​ഷാ​ദ്, വി​പി​ൻ​രാ​ജ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ആ​ർ. രാ​ജീ​ദ്, സി. ​സു​നി​ൽ, എ​സ്. അ​ശോ​ക്, ടി.​കെ. സു​ധീ​ഷ്, ധ​ന്യ, ശ്രീ​ക്കു​ട്ടി, ഡ്രൈ​വ​ർ മാ​ർ​ട്ടി​ൻ എ​ന്നി​വരുൾപ്പെടുന്ന സംഘമാണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. സം​സ്ഥാ​ന​ത്ത് വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ രജിസ്റ്റർ ചെയ്തിട്ടുള്ള മോഷണ കേസുകളിൽ ഇ​വ​ർ പ്ര​തി​ക​ളാ​ണെ​ന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *