Your Image Description Your Image Description

തിരുവനന്തപുരം : ശമ്പള വർദ്ധനവ്, വിരമിക്കൽ അനൂകൂല്യം തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സെക്രട്ടറിയേറ്റിന് മുൻപിൽ പണിമുടക്ക് നടത്തുന്ന ആശ വർക്കർമാർ എത്രയും വേഗം ജോലിയിൽ പ്രവേശിക്കണമെന്ന് നിർദേശം. ഇതുമായി ബന്ധപ്പെട്ട് എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ സർക്കുലർ ഇറക്കി. പണിമുടക്ക് തുടരുന്ന പക്ഷം പകരം സംവിധാനം ഒരുക്കണമെന്നും നിർദേശത്തിൽ പറയുന്നു. ഇതിന് വേണ്ടിയുള്ള നടപടികൾ കൈക്കൊള്ളേണ്ടത് മെഡിക്കൽ ഓഫീസർമാരാണ്.

കാലതാമസം ഒരു പ്രശ്നമായി നിലനിൽക്കുന്നതിനാൽ അടുത്ത വാർഡിലെ ആശ വർക്കർമാർക്ക് അധിക ചുമതല നൽകണം. അല്ലാത്ത പക്ഷം ആരോഗ്യ പ്രവർത്തകർ വഴിയോ സന്നദ്ധ പ്രവർത്തകർ വഴിയോ സേവനം ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്. പണിമുടക്കുന്ന ആശ വർക്കർമാരുടെ കണക്കുകൾ ആരോഗ്യ വകുപ്പ് ശേഖരിച്ച് വരികയാണ്. ഡിഎംഒ മാരുടെ നേതൃത്വത്തിൽ ജില്ലകളിൽ ഗൂഗിൽ ഫോം വഴിയാണ് കണക്കെടുപ്പ് നടക്കുന്നത്. എന്നാൽ രണ്ടാഴ്ചയായി ആശ വർക്കർമാർ പണിമുടക്ക് തുടരുമ്പോഴും സർക്കാർ ഇതുവരെ ഇവരുമായി ചർച്ച നടത്തുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. ആശ വർക്കർമാർക്ക് പിന്തുണ നൽകുമെന്ന് പ്രതിപക്ഷ സംഘടനകൾ അറിയിച്ചു. ഒട്ടേറെ പേർ ആശ വർക്കർമാരുടെ സമരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *