Your Image Description Your Image Description

ഒരു സഹപ്രവത്തകയെ പീഡിപ്പിക്കാൻ വേണ്ടി കൊട്ടേഷൻ കൊടുത്ത സിനിമ മേഖലയിലെ ഒരു പ്രമുഖ നടന്റെ കയ്യാൽ ആയിട്ടാണ് പൾസർ സുനിയെ നമ്മളെല്ലാം അറിയുന്നത്. ആ നടന്റെ തീരുമാന പ്രകാരം കാറിനുള്ളിൽ വെച്ച ഒരു യുവ നടിയെ പീഡിപ്പിച്ച സുനിയെ, സിനിമാ സ്റ്റൈലിൽ തന്നെയാണ് പോലീസ് പിടിച്ച അകത്താക്കിയത്.

ജയിലിൽ കഴിഞ്ഞിരുന്ന സുനി ജാമ്യത്തിൽ പുറത്തിറങ്ങിയെങ്കിലും വീണ്ടും വിലസി നടക്കുകയാണെന്നാണ് കഴിഞ്ഞ ദിവസത്തെ കാര്യങ്ങൾ സൂചിപ്പിക്കുന്നത്. ജാമ്യത്തിലിറങ്ങിയ സുനി ഇപ്പോൾ കിട്ടിയ ജാമ്യം പോലും നഷ്ടമാവുന്ന കാര്യങ്ങളാണ് ചെയ്തു കൊണ്ടിരിക്കുന്നത്.

ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ഹോട്ടലിലെത്തിയ സുനിയുടെ ഭക്ഷണ ഓർഡർ എടുക്കാൻ വൈകിയെന്നാരോപിച്ചായിരുന്നു അതിക്രമം. ഓർഡർ എടുക്കാൻ വൈകിയതിന് പരാതിക്കാരനെ ബിൽ കൗണ്ടറിൽ വന്ന് തെറി വിളിച്ചു. അതിന് ശേഷം ഓർഡർ എടുക്കാൻ വന്ന സപ്ലയറെ ചീത്ത വിളിച്ചു. ഗ്ലാസ് എറിഞ്ഞുടച്ചു. ഹോട്ടലിൽ നിന്നും പുറത്തിറങ്ങിയ ശേഷം ജീവനക്കാരോട് സിസിടിവി ഇല്ലാത്ത ഭാഗത്തേക്ക് വന്നാൽ നിന്നെയൊക്കെ ശരിയാക്കി തരാമെന്ന് പറഞ്ഞ് ഭീഷണി പെടുത്തിയെന്നും ആരോപണമുണ്ട്.

തുടർന്ന് പോലീസ് എത്തുകയും കേസ് എടുക്കുകയും ചെയ്തു. ബിഎൻഎസിലെ 296(b), 351(2), 324(4) വകുപ്പുകൾ പ്രകാരമാണ് കേസ്. ഇതോടെ ജാമ്യം റദ്ദാക്കാനുള്ള സാധ്യത കൂടിയിട്ടുണ്ട് .
ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും തെറി വിളിച്ചതിനും കുറുപ്പുംപടി പൊലീസാണ് കേസെടുത്തത്.
നടിയെ ആക്രമിച്ച കേസിൽ കർശന ജാമ്യ വ്യവസ്ഥകളോടെ ജയിലിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയാണ് സുനി വീണ്ടും കേസിൽ പ്രതിയാകുന്നത്.

ഇതിലൂടെ ജാമ്യത്തിൽ ഇറങ്ങിയ വ്യക്തി, മറ്റൊരു കേസിൽ പെടരുതെന്ന ജാമ്യ വ്യവസ്ഥയാണ് ലംഘിക്കപ്പെട്ടത് . അതുകൊണ്ട് തന്നെ പൾസർ സുനി വീ്ണ്ടും ജയിലിലേക്ക് പോവാനുള്ള സാധ്യത ഏറെയാണ് .
സിസിടിവി ഇല്ലാത്ത ഭാഗത്തേക്ക് വന്നാൽ ജീവനക്കാരെ കൊല്ലുമെന്ന് അടക്കം സുനി പറഞ്ഞതായി റിപ്പോർട്ടുണ്ട്. നിലവിൽ പൾസർ സുനി മാത്രമാണ് എഫ് ഐ ആർ പ്രകാരം കേസിലെ പ്രതി.

250 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും എഫ് ഐ ആറിൽ പറയുന്നുണ്ടു . രായമംഗലത്ത് കുറുപ്പുംപടി കരയിൽ അകനാട് റോഡിലെ ഹോട്ടൽ ഡേവിഡസ് ലാഡർ ഹോട്ടലിലായിരുന്നു അതിക്രമം. ആക്രമത്തിൽ പൾസറിനെ അറസ്റ്റു ചെയ്താൽ നടിയെ ആക്രമിച്ച കേസിലെ ജാമ്യവും റദ്ദാകും. ഇതോടെ വീണ്ടും പൾസർ സുനിയ്ക്ക് ജയിലിലേക്ക് മടങ്ങേണ്ടിയും വരും.

നടിയെ ആക്രമിച്ച കേസിൽ ഒന്നാംപ്രതി പൾസർ സുനി (എൻ.എസ്. സുനിൽ) ഏഴരവർഷത്തിനുശേഷം ജയിൽമോചിതനായത് കഴിഞ്ഞ സെപ്റ്റംബറിലാണ്. സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് വിചാരണക്കോടതിയായ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വെള്ളിയാഴ്ച പൾസർ സുനിയെ കർശനവ്യവസ്ഥകളോടെ ജയിൽമോചിതനാക്കാൻ ഉത്തരവിട്ടത്.

പ്രതിയുടെ സുരക്ഷ ഉറപ്പാക്കാൻ എറണാകുളം റൂറൽ എസ്.പി.ക്ക് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് നിർദേശം നൽകിയിരുന്നു. സാക്ഷികളെ സ്വാധീനിക്കരുത് എന്നും നിർദ്ദേശമുണ്ടായിരുന്നു.
മറ്റു പ്രതികളെ ബന്ധപ്പെടരുത്, എറണാകുളം സെഷൻസ് കോടതി പരിധി വിട്ടുപോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, മൊബൈൽ ഫോണിൽ ഒരു സിം കാർഡ് മാത്രമേ ഉപയോഗിക്കാവൂ തുടങ്ങിയതാണ് ജാമ്യവ്യവസ്ഥകൾ. ഇതിനൊപ്പം ക്രിമിനൽ പ്രവർത്തികളിൽ ഇടപെടരുതെന്ന വ്യവസ്ഥയുമുണ്ടായിരുന്നു.
സുനിയ്ക്കു പുറകിൽ ശക്തമായി തന്നെ ആളുകൾ ഇപ്പോഴും ഉണ്ട് എന്നതിനുള്ള തെളിവുകളാണ് ഈ സംഭവം. എന്ത് നടന്നാലും രക്ഷിക്കാൻ ആളുള്ളപ്പോൾ ആരെയും പേടിക്കേണ്ട കാര്യമില്ലല്ലോ.

Leave a Reply

Your email address will not be published. Required fields are marked *