Your Image Description Your Image Description

ഇന്ന് ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ അതിലെ താരങ്ങൾക്ക് നല്ല രീതിയിൽ ആണ് പ്രതിഫലം ലഭിക്കുന്നത്. മുൻനിര താരങ്ങൾക്ക് മിക്കവർക്കും കോടിക്കണക്കിനാണ് പ്രതിഫലം. പണ്ട് കാലത്ത് സിനിമയിൽ ചെറിയ ഒരു സീനിൽ അഭിനയിച്ചാൽ ആഹാരവും ചെറിയ ഒരു തുകയും ഒക്കെയായിരുന്നു പ്രതിഫലം എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാലും സിനിമയിൽ അഭിനയിക്കുക എന്ന് പറഞ്ഞാൽ അത് പലർക്കും പണത്തിനെക്കാളുപരി ഒരു ആഗ്രഹം ആണ്. പണ്ട് ഇന്ത്യൻ സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലമായി ഫ്രിഡ്‍ജ് ലഭിച്ച ഒരു താരം ഉണ്ട്. സച്ചിൻ പില്‍ഗൗങ്കറാണ് ആ താരം.

ഷോലെയില്‍ വേഷമിട്ടപ്പോഴായിരുന്നു സച്ചിൻ പില്‍ഗൗങ്കര്‍ക്ക് സിനിമയ്ക്ക് പ്രതിഫലമായി ഒരു ഫ്രിഡ്‍ജ് ലഭിച്ചത്. ഒരു കുട്ടിയായിട്ടായിരുന്നു സിനിമയില്‍ സച്ചിൻ കഥാപാത്രമായി എത്തിയത്. സച്ചിൻ ഏകദേശം അറുപത്തിയഞ്ചില്‍‌ അധികം സിനിമകളില്‍ ബാലനടനായി വേഷമിട്ടിട്ടുണ്ട്. ബോളിവുഡിന് പുറമേ മറാത്തി സിനിമയിലും ടെലിവിഷനിലും അദ്ദേഹം ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. അദ്ദേഹം ഏകദേശം 50 സിനിമകള്‍ സംവിധാനം ചെയ്‍തിട്ടുണ്ട്. എഴുപതുകളില്‍ പുതിയ ഫ്രിഡ്‍ജ് എന്നത് ഒരു ആഢംബര വസ്‍തു ആയിരുന്നു. അതിനാലാണ് അങ്ങനെ പ്രതിഫലം സ്വീകരിച്ചത്. അന്ന് ഫ്രിഡ്‍ജ് പ്രതിഫലമായി ലഭിക്കുന്നത് വലിയ ഒരു ഡീലായിരുന്നു. അതിനാല്‍ അത് വിലപിടിപ്പുള്ള വസ്‍തുവായി താൻ സൂക്ഷിക്കാറുണ്ടെന്നും സച്ചിൻ അഭിമുഖത്തില്‍ മുമ്പ് വെളിപ്പെടുത്തിയിരുന്നു.

1975ലായിരുന്നു ഷോലെ പ്രദര്‍ശനത്തിന് എത്തിയത്. എക്കാലത്തെയും കള്‍ട്ട് ക്ലാസിക് ചിത്രവും, ഏറ്റവും അധികം പ്രദര്‍ശിപ്പിച്ച ഇന്ത്യൻ സിനിമകളില്‍ ഒന്നുമാണ് രമേഷ് സിപ്പി തിരക്കഥ എഴുതി സംവിധാനം നിര്‍വഹിച്ച ഷോലെ. രാഹുല്‍ ദേവ് വര്‍മയാണ് സംഗീതം. ധര്‍മേന്ദ്ര, സഞ്ജീവ് കുമാര്‍, ഹേമ മാലിനി, അമിതാഭ് ബച്ചൻ, ജയ ബച്ചൻ, ഇഫ്‍തേഖര്‍, അംജദ് ഖാൻ, സത്യേന്ദ്ര കപൂര്‍, എ കെ ഹംഗല്‍, ജഗദീപ്, ലീല മിശ്ര, രാജ് കിഷോര്‍, അരവിന്ദ് ജോഷി, ശരദ് കുമാര്‍ തുടങ്ങിയവര്‍ വേഷമിട്ടു.

Leave a Reply

Your email address will not be published. Required fields are marked *