Your Image Description Your Image Description

ഡൽഹി: മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് നാട്ടാനകളെ കൊണ്ടുവരുന്നത് തടഞ്ഞുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ ഉത്തവരവിന് സുപ്രീം കോടതിയുടെ സ്റ്റേ. കേരളത്തിലേക്ക് നാട്ടാനകളെ കൊണ്ടുവരാൻ അനുമതി നൽകരുതെന്ന് സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന് ഹൈക്കോടതി നൽകിയ നിർദേശത്തിനാണ് ഇപ്പോൾ സുപ്രീം കോടതിയുടെ സ്റ്റേ വന്നിരിക്കുന്നത്. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ്മ തുടങ്ങിയവരുടെ ബെഞ്ചിന്റെയാണ് നടപടി. കേസിൽ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും ചീഫ് വൈല്‍ഡ് ലൈഫ് വാ‍ര്‍ഡനും മൃഗസ്നേഹികളുടെ സംഘടനയ്ക്കും കോടതി നോട്ടീസ് നൽകി.

ത്രിപുരയിൽനിന്ന് നാട്ടാനയായ രാജ് കുമാറിനെ വസൂരിമാല ഭഗവതി ക്ഷേത്രത്തിലെക്ക് കൊണ്ടുവരാൻ നൽകിയ അനുമതി മുൻപ് കേരള ഹൈക്കോടതി തടഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാവേലിക്കര വസൂരിമാല ഭഗവതി ക്ഷേത്രത്തിലെ ഭരണസമിതി ഭാരവാഹി നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി സ്റ്റേ നൽകിയത്. കേസിലെ എല്ലാ കക്ഷികളെയും കേൾക്കാതെ എങ്ങനെയാണ് കേരള ഹൈക്കോടതിക്ക് സ്റ്റേ ഉത്തരവ് പുറപ്പടിവിക്കാൻ കഴിയുക എന്ന് സുപ്രീം കോടതിചോദിച്ചു. ഹർജിയിൽ ക്ഷേത്രം ഭാരവാഹികൾക്കായി മുതിർന്ന അഭിഭാഷകൻ കെ പരമേശ്വർ, അഭിഭാഷകരായ എ കാർത്തിക്ക്, സി.ഉണ്ണികൃഷ്‌ണൻ, മഹേഷ് ഡാൽവി എന്നിവർ ഹാജരായി

Leave a Reply

Your email address will not be published. Required fields are marked *