Your Image Description Your Image Description

രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഗുജറാത്തിനെ തകര്‍ത്ത് ഫൈനലിലേക്ക് മുന്നേറിയ കേരള ടീമിന് ആശംസയുമായി ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. രഞ്ജി ട്രോഫി നേടാന്‍ കേരളത്തിനാകട്ടെ. ഇത്തവണ കേരളം കപ്പ് നേടണമെന്നാണ് ആഗ്രഹമെന്ന് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

അതേസമയം രഞ്ജി ട്രോഫി ഫൈനല്‍ യോഗ്യത നേടിയതില്‍ പ്രതികരണവുമായി സഞ്ജു സാംസണ്‍ രംഗത്തെത്തി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ സഞ്ജു പറഞ്ഞതിങ്ങനെ… ‘കേരളത്തിന്റെ രഞ്ജി ട്രോഫി ഫൈനല്‍ പ്രവേശനത്തില്‍ ഏറെ സന്തോഷവാനാണ്. 10 വര്‍ഷം മുമ്പ് നമ്മള്‍ ഒരുമിച്ച് വിശ്വസിച്ചിരുന്ന ആ സ്വപ്നം, ഇനി ഒരു പടി അകലെ. ഇത് നമ്മുടേതാണ്, കിരീടമുയര്‍ത്തൂ…’ സഞ്ജു കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *