Your Image Description Your Image Description

അങ്കമാലി. ഫ്രാൻസിസ് മാർപാപ്പയുടെ രോഗ
സൗഖ്യത്തിനായി കാത്തലിക്ക് നസ്രാണി അസോസിയേഷൻ (സിഎൻഎ ) അതിരൂപത സമിതി അങ്കമാലിയിൽ സൗഖ്യ
ദായ ജപമാല പ്രാർത്ഥന നടത്തി.
ശ്വാസതടസ്സം മൂലം കഴിഞ്ഞ 14 നാണ് (ഫെബ്രുവരി 14) മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർപാപ്പ ആശുപത്രി വിടുംവരെ അതിരൂപതയിലെ വിവിധ ഫൊറോന തലങ്ങളിൽ സിഎൻഎയുടെ ആഭിമുഖ്യത്തിൽ പ്രാർത്ഥനകൾ സംഘടിപ്പിക്കുമെന്ന് സി എൻ എ അതിരൂപത നേതാക്കൾ അറിയിച്ചു.

മാർപാപ്പയുടെ രോഗമുക്തിക്കു വേണ്ടി ജപമാല അർപ്പിച്ച് പ്രാർത്ഥന നടത്തിയത്.
മാർപാപ്പയുടെ പൂർണ്ണ ആരോഗ്യത്തിനായി അങ്കമാലി സെൻട്രൽ ടൗൺ കപ്പേളയിൽ വിശുദ്ധ അപ്രേമിൻ്റെ മധ്യസ്ഥ്യം തേടിയാണ് പ്രാർത്ഥനകൾ നടത്തിയത്. തിരുസഭയെ ധീരമായി നയിക്കുന്നതിന് മാർപാപ്പക്ക് പൂർണ്ണ സൗഖ്യം ഉണ്ടാകട്ടെയെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ പ്രാർത്ഥന നിയോഗത്തിലൂടെ സമർപ്പണത്തിലൂടെ ആവശ്യപ്പെട്ടു.

ഫ്രാൻസിസ് മാർപാപ്പയുടെ സമ്പൂർണ്ണ സൗഖ്യത്തിനായി ആശംസകളോടെ പൂക്കളർപ്പിച്ചും മെഴുക് തിരി കത്തിച്ചുമാണ് പ്രാർത്ഥന ചടങ്ങ്കൾ നടത്തിയത്. അദ്ധേഹത്തിന് പൂർണ്ണ ശക്തി ലഭിക്കുവാൻ വേണ്ടിയാണ് പ്രാർത്ഥന ചടങ്ങ്കൾ ഒരുക്കിയത്. മാർപാപ്പയുടെ ആരോഗ്യം
വീണ്ടെടുക്കലിനായി നടത്തിയ പ്രാർത്ഥനയിൽ നിരവധി പേർ പങ്കു ചേർന്നു.

കാത്തലിക്ക് നസ്രാണി അസോസിയേഷൻ ചെയർമാൻ ഡോ. എം.പി. ജോർജ്,കൺവീനർ ജോസ് പറേക്കാട്ടിൽ, ട്രഷറർ പോൾ സൺ കുടിയിരിൽ, വക്താവ് ഷൈബി പാപ്പച്ചൻ അൽമായ നേതാക്കളായ ഷിജു സെബാസ്റ്റ്യൻ കെ.ഡി. വർഗീസ്, പൗലോസ് കീഴ്ത്തറ, ഷൈജൻ തോമസ് , ആൻ്റോ പല്ലിശേരി, ജോസ് വർക്കി, ബിജു നെറ്റിക്കാടൻ , എൻ. പി. ആൻ്റണി,ബൈജു തച്ചിൽ, ഡേവീസ് ചൂരമന, വർഗീസ് ഇഞ്ചി പറമ്പിൽ, ബാബു സെബാസ്റ്റ്യൻ, ഇ.പി. വർഗീസ് എന്നിവർ പ്രാർത്ഥന കർമ്മങ്ങൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *