Your Image Description Your Image Description

കല്ലമ്പലം: ജില്ലയിലെ സ്വകാര്യ അറബിക് കോളേജ് ഹോസ്റ്റലിൽ വച്ച് 13കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ.കോളേജ് വൈസ് പ്രിൻസിപ്പലടക്കം 7 പേർക്കെതിരെയാണ് കേസ്.സീനിയർ വിദ്യാർത്ഥികളായ കിളിമാനൂർ തട്ടത്തുമല സ്വദേശി മുഹമ്മദ് മുഹ്സിൻ (22),മണമ്പൂർ തോട്ടയ്ക്കാട് സ്വദേശി മുഹമ്മദ് ഷമീർ (24),മണമ്പൂർ തോട്ടയ്ക്കാട് സ്വദേശിയും കോളേജ് വൈസ് പ്രിൻസിപ്പലുമായ മുഹമ്മദ് റഫീഖ് (53) എന്നിവരെയാണ് പോക്സോ നിയമപ്രകാരം കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികളിൽ ബാക്കിയുള്ള നാലുപേർ പ്രായപൂർത്തിയാകാത്തവരാണ്.പീഡനവിവരം മറച്ചുവച്ചതിനും കുട്ടിയെ മർദ്ദിച്ചതിനുമാണ് വൈസ് പ്രിൻസിപ്പലിനെ പ്രതിയാക്കിയത്.

സ്വകാര്യ അറബിക് കോളേജിന്റെ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന ആൺകുട്ടിയെ സീനിയർ കുട്ടികൾ നിരന്തരമായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നു. തുടർന്ന് കുട്ടി വൈസ് പ്രിൻസിപ്പലിനോട് പരാതി പറഞ്ഞു. പരാതികേട്ട മുഹമ്മദ് റഫീഖ് ക്ഷുഭിതനായി കുട്ടിയെ മർദ്ദിച്ചു. ഈ വിവരം കുട്ടി രക്ഷിതാക്കളെ അറിയിച്ചതിനെ തുടർന്ന് അവർ കല്ലമ്പലം പൊലീസിൽ പരാതി നൽകുകയും പൊലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *