Your Image Description Your Image Description

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍മാരിലൊരാളാണ് മഹേന്ദ്രസിങ് ധോണി. ഇന്ത്യയെ രണ്ട് ലോകകപ്പ് കിരീട നേട്ടത്തിലേക്ക് നയിച്ച ധോണിയെ വ്യത്യസ്തനാക്കിയ ഒരു കാര്യം അദ്ദേഹത്തിന് കളിക്കളത്തില്‍ ഒട്ടും സമ്മർദ്ദം ഉണ്ടാട്ടിരുന്നില്ല എന്നതാണ്. ഇത്തവണ കളിക്കാരനെന്ന നിലയില്‍ ഐപിഎല്ലില്‍ ധോണിയുടെ അവസാന സീസണായിരിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇന്നലെ നടന്ന ധോണി ആപ്പിന്റെ ഉദ്ഘാടന ചടങ്ങിനിടെ എന്താണ് മറ്റുവർക്ക് നല്‍കാനുള്ള ഉപദേശമെന്ന് ചോദിച്ചപ്പോള്‍ ഏറെ ആലോചിച്ച ശേഷം മറുപടി എങനെ പറഞ്ഞു, ‘ജീവിതം ലളിതമായി മുൻപോട്ട് കൊണ്ടുപോകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ നിങ്ങളോട് സത്യസന്ധത പുലര്‍ത്തുക, ആളുകള്‍ നിങ്ങള്‍ക്കായി ചെയ്യുന്ന എല്ലാത്തിനും അവരോട് നന്ദിയുള്ളവരായിരിക്കുക. മറ്റുള്ളവരുടെ സമ്മർദ്ദത്തിൽ വഴങ്ങാതിരിക്കുക’ ധോണി പറഞ്ഞു. നിങ്ങളെ മറ്റുള്ളവർ വിലയിരുത്തുന്നത് ചുരുക്കം ചില കാര്യങ്ങൾ മനസിലാക്കിക്കൊണ്ട് മാത്രമാണ്. യഥാർത്ഥത്തിൽ നിങ്ങൾ അതായിരിക്കില്ല.

മറ്റുള്ളവര്‍ തന്നെ കുറിച്ച് എന്തുചിന്തിക്കുമെന്ന് ആലോചിച്ച് ഒരു രാത്രിയുടെ ഉറക്കം പോലും കളഞ്ഞിട്ടില്ലെന്നു ധോണി പറഞ്ഞു. ‘നിങ്ങളുടെ മുഖത്ത് ഒരു ചെറുപുഞ്ചിരിയുണ്ടെങ്കില്‍ പകുതി പ്രശനം പരിഹരിക്കപ്പെടും. നിങ്ങളെ എത്ര ബുദ്ധിമുട്ടിച്ച ആളായാലും കഴിയുമെങ്കില്‍ ക്ഷമിക്കാന്‍ ശ്രമിക്കൂ, എന്നാല്‍ നമ്മളില്‍ പലര്‍ക്കും ഇല്ലാത്തത് അതാണ്. നമ്മളൊക്കെ വല്ലാതെ പ്രതികാരദാഹികളായി മാറിയിരിക്കുന്നു. ഒരാളോട് മനസ്സിൽ പ്രതികാരം വെച്ച് അവസരം വരുമ്പോൾ പ്രതികരിക്കുന്നവരായി നമ്മൾ മാറിയിരിക്കുന്നു. അയാള്‍ എന്നോട് ഒന്നു പറഞ്ഞു, ഞാന്‍ തിരിച്ചു പറഞ്ഞൂ. ഇതൊക്കെ എന്തിനാണ്? ജീവിതത്തില്‍ സന്തോഷത്തോടെയിരിക്കാന്‍ ശ്രമിക്കൂ. മറ്റുള്ളവരുടെ മനസ് കഴിവതും വേദനിപ്പിക്കാതെ സ്നേഹത്തോടെ സംസാരിക്കാൻ ശീലിക്കു… എന്നാണ് ധോണി പറഞ്ഞത്. മറ്റുള്ളവര്‍ എന്തു കരുതുന്നു എന്നൊന്നും ഞാന്‍ കാര്യമാക്കാറേയില്ല. ചുറ്റും നടക്കുന്ന എല്ലാത്തിനെയും കുറിച്ച് വിഷമിക്കാന്‍ തുടങ്ങിയാല്‍ അതിനേ നേരം കാണൂ. നമ്മുടെ നിയന്ത്രണത്തില്‍ അല്ലാത്ത കാര്യങ്ങളെക്കുറിച്ച് എന്തിനാണ് ചിന്തിച്ചു സമയം കളയുന്നതെന്നും ധോണി ചോദിച്ചു. നമ്മളെ മനപ്പൂർവം വിഷമിപ്പിക്കാൻ ചുറ്റിനും ആളുകൾ ഉണ്ടകും, ഒന്നിലും അധികം ശ്രദ്ധ കൊടുക്കാതെ സ്വന്തം കാര്യം നോക്കി മുൻപോട്ടു പോകുക അത്രമാത്രം, ധോണി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *