Your Image Description Your Image Description

കോടനാട്: മസ്തകത്തിന് മുറിവേറ്റ അതിരപ്പിള്ളിയിലെ കാട്ടുകൊമ്പൻ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. ഇപ്പോഴും ക്ഷീണിതനാണെന്നും ശ്വാസം പുറത്തുപോകുന്നത് മസ്തകത്തിലെ മുറിവിലൂടെയാണെന്നും തുമ്പികൈയിലേക്കും മുറിവ് വ്യാപിച്ചതായും ഡോക്ടർമാർ പറഞ്ഞു. അണുബാധാ സാധ്യതയും തള്ളികളയാനായിട്ടില്ല. ഡോക്ടർമാർ പറയുന്നത് അഭയാരണ്യത്തിൽ രണ്ടുമാസത്തെ ചികിത്സ വേണ്ടി വരുമെന്നാണ്.

കാട്ടുകൊമ്പൻ മയക്കം വിട്ടെങ്കിലും ക്ഷീണം മാറിയിട്ടില്ല. രാവിലെ ഭക്ഷണം എടുത്തുതുടങ്ങിയിരുന്നെങ്കിലും തുമ്പികൈ ഉപയോ​ഗിച്ച് വെള്ളം എടുക്കുന്നതിൽ പ്രയാസം നേരിടുന്നുണ്ട്. വായിലേക്ക് ഹോസിട്ട് വെള്ളം കൊടുക്കാനാണ് ശ്രമിക്കുന്നത്. മുറിവിലേക്ക് ആനയിപ്പോഴും മണ്ണെടുത്ത് പൊത്തുന്നത് കൊണ്ട് മുറിവ് ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കേണ്ടത് പരി​ഗണിച്ച് മുഴുവൻ സമയവും നിരീക്ഷണത്തിന് ബന്ധപ്പെട്ടവർ പ്രദേശത്തുതന്നെയുണ്ട്. കൃത്യമായ പരിചരണത്തലൂടെ ആന സാധാരണ നിലയിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *