Your Image Description Your Image Description

നടി പ്രിയങ്ക ചോപ്രയുടെ സഹോദരന്‍ സിദ്ധാര്‍ഥും നീലം ഉപാധ്യായും അടുത്തിടെയാണ് വിവാഹിതരായത്. ജുഹുവിലെ മഹാരാഷ്ട്ര ആന്റ് ഗോവ മിലിട്ടറി ക്യാമ്പിലെ വേദിയിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ഇതുമായി ബന്ധപ്പെട്ട് മുംബൈയിലെത്തിയ നടിയോട് ഒരു ആരാധിക സെല്‍ഫിക്കായി ആവശ്യപ്പെട്ട് രം​ഗത്തെത്തി. കുഞ്ഞിനൊപ്പമായതിനാൽ സെല്‍ഫി താരം നിഷേധിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ് ഇപ്പോൾ.

ബുധനാഴ്ചയാണ് പ്രിയങ്ക ചോപ്രയെ വിമാനത്താവളത്തിന് പുറത്തുവെച്ച് മാധ്യമപ്രവര്‍ത്തകര്‍ കാണുന്നത്. കയ്യില്‍ കുഞ്ഞുമായാണ് ബോളിവുഡ് താരം കാറില്‍ നിന്ന് പുറത്തിറങ്ങിയത്. ഒരു ബോഡിഗാര്‍ഡും ഒപ്പുമുണ്ടായിരുന്നു. ആ സമയത്ത് ഒരു ആരാധിക സെല്‍ഫിയെടുക്കാനായി നടിയുടെ സമീപത്തെത്തുകയായിരുന്നു. തുടർന്ന് താന്‍ മകള്‍ക്കൊപ്പമാണെന്നും ചിത്രമെടുക്കാനാവില്ലെന്നും പ്രിയങ്ക ആരാധികയോട് പറഞ്ഞു. എന്നാല്‍ നടിയെ ഇഷ്ടപ്പെടുന്നുവെന്ന് ആരാധിക പറഞ്ഞതോടെ പ്രിയങ്ക പുഞ്ചിരിക്കുന്നതും വീഡിയോയിൽ കാണാം.

ഒരാഴ്ച മുന്‍പാണ് സിദ്ധാര്‍ഥും നീലവും തമ്മിലുള്ള വിവാഹ ചടങ്ങുകള്‍ ആരംഭിച്ചത്. മെഹന്ദി, ഹല്‍ദി, സംഗീത്, തിലക് തുടങ്ങിയ ഒട്ടേറെ ആഘോഷങ്ങള്‍ നടത്തിയിരുന്നു. ഡേറ്റിങ്ങ് ആപ്പായ ബംബിളിലൂടെയാണ് സിദ്ധാര്‍ഥും നീലമും പരിചയപ്പെട്ടതും പ്രണയത്തിലായതുമെന്ന് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു. ബംബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡറാണ് പ്രിയങ്ക. ഇതില്‍ നിക്ഷേപവും പ്രിയങ്കയ്ക്കുണ്ട്. 2022 ജനുവരിയിലാണ് പ്രിയങ്ക ചോപ്രയ്ക്കും നിക് ജൊനാസിനും വാടകഗര്‍ഭപാത്രത്തിലൂടെ കുഞ്ഞ് ജനിച്ചത്. മാള്‍ട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മുഴുവന്‍ പേര്.

Leave a Reply

Your email address will not be published. Required fields are marked *