Your Image Description Your Image Description

തൃ​ശൂ​ര്‍: അ​തി​ര​പ്പി​ള്ളി​യി​ല്‍ മ​സ്ത​ക​ത്തി​ന് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് മ​യ​ക്കു​വെ​ടി വ​ച്ച ആ​ന വീ​ണു. ആ​ന​യു​ടെ മു​റി​വി​ൽ ദൗ​ത്യ​സം​ഘം മ​രു​ന്നു​വ​ച്ചു.ആ​ന​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ നി​ല​വി​ല്‍ ആ​ശ​ങ്ക​യു​ണ്ട്. അ​ടു​ത്ത ഒ​രു മ​ണി​ക്കൂ​ര്‍ നി​ര്‍​ണാ​യ​ക​മാ​ണ്.

രാ​വി​ലെ 7.15 ഓ​ടെ​യാ​ണ് ആ​ന​യെ ക​ണ്ടെ​ത്തി മ​യ​ക്കു​വെ​ടി​വെ​ച്ച​ത്. ഡോ. ​അ​രു​ണ്‍ സ​ഖ​റി​യ അ​ട​ക്കം 25 അം​ഗ സം​ഘ​മാ​ണ് ദൗ​ത്യ​ത്തി​നു​ള്ള​ത്.മറിഞ്ഞുവീണ ആനയുടെ അടുത്തേക്ക് ഡോ. അരുൺ സക്കറിയ അടക്കമുള്ള സംഘം എത്തി. ആനയെ എഴുന്നേൽപ്പിക്കാൻ ഇനി കുങ്കിയാനകളുടെ സഹായം ആവശ്യമായി വരും.

ആനയെ പിടികൂടി എറണാകുളം കോടനാട്ടെ അഭയാരണ്യത്തിലെത്തിച്ചാൽ താമസിപ്പിക്കാനുള്ള ആനക്കൂട് ബലപ്പെടുത്താനുള്ള ജോലികളും ഒരു വശത്ത് ആരംഭിച്ചിരുന്നു. മൂന്നാറിൽ നിന്നും 100ൽ അധികം യൂക്കാലിപ്സ് മരങ്ങളാണ് ഇതിനായി കോടനാട്ടേക്ക് എത്തിച്ചിരിക്കുന്നത്.

ആനയെ പിടികൂടാനായി മൂന്ന് കുങ്കിയാനകളെയും അതിരപ്പള്ളിയിൽ എത്തിച്ചിരുന്നു. അരിക്കൊമ്പൻ ദൗത്യത്തിൻ്റെ ഭാഗമായിരുന്ന കോന്നി സുരേന്ദ്രൻ, കുഞ്ചു , വിക്രം തുടങ്ങിയ കുങ്കിയാനകളെയാണ് അതിരപ്പിള്ളിയിൽ എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *