Your Image Description Your Image Description

ൻഡോര്‍ (മധ്യപ്രദേശ്): സ്കൂളിന്റെ മൂന്നാംനിലയില്‍നിന്ന് താഴേക്ക് ചാടിയ ഏഴാംക്ലാസുകാരൻ ഗുരുതരാവസ്ഥയിൽ. കൈകാലുകള്‍ക്കടക്കം ഗുരുതര പരിക്കേറ്റ കുട്ടിയെ ഓടിക്കൂടിയ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇൻഡോര്‍ നന്ദനഗറിലെ ജി കിഡ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് നാടിനെ നടുക്കിയ സംഭവം. ഇതേസ്കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന 13കാരനാണ് കടുംകൈ ചെയ്തത്. വ്യാഴാഴ്ച രാവിലെ സ്‌കൂളില്‍ വന്ന കുട്ടി, മുകളിലേക്ക് കയറി മൂന്നാം നിലയില്‍ നിന്ന് ചാടുകയായിരുന്നു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സമീപത്തെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.

ഹോംവര്‍ക്ക് ചെയ്യാൻ മടിച്ച്‌ രണ്ടാഴ്ച തുടര്‍ച്ചയായി സ്കൂളില്‍ പോകാതിരുന്ന വിവരം വീട്ടിലറിഞ്ഞതോടെയാണ് കുട്ടിയുടെ ആത്മഹത്യാശ്രമം.

സ്കൂളിന് സമീപത്തെ ഇടതടവില്ലാതെ വാഹനങ്ങള്‍ പോകുന്ന റോഡിലേക്കാണ് കുട്ടി വീണത്. റോഡരികില്‍ നിര്‍ത്തിയിട്ട ഇരുചക്രവാഹനങ്ങള്‍ക്കിടയില്‍ പതിക്കുകയായിരുന്നു. ഉടൻ അതുവഴി വന്ന കാറില്‍ കയറ്റി ആശുപത്രിയിലെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *