Your Image Description Your Image Description

ഹ്യുണ്ടായിയുടെ ജനപ്രിയ എസ്‌യുവിയായ വെന്യുവിന് 2025 ഫെബ്രുവരിയിൽ ബമ്പർ കിഴിവ് ലഭിക്കുന്നു. ഹ്യുണ്ടായി വെന്യു വാങ്ങുന്നതിലൂടെ ഉപഭോക്താക്കൾക്ക് 55,000 രൂപ വരെ ലാഭിക്കാൻ കഴിയും എന്നാണ് റിപ്പോ‍ട്ടുകൾ. ക്യാഷ് ഡിസ്‌കൗണ്ടിന് പുറമെ, എക്സ്ചേഞ്ച് ബോണസും ഈ ഓഫറിൽ ഉൾപ്പെടുന്നു. മോഡലിന്‍റെ 2024ലെ സ്റ്റോക്കുകൾക്കാണ് ഏറ്റവും കൂടുതിൽ വിലക്കുറവ് ലഭിക്കുന്നത് എന്നാണ് റിപ്പോ‍ർട്ടുകൾ. 7.94 ലക്ഷം രൂപയാണ് ഹ്യുണ്ടായി വെന്യുവിന്‍റെ എക്സ്-ഷോറൂം വില.

ഫീച്ചറുകൾ

ഹ്യുണ്ടായി വെന്യുവിൽ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, സൺറൂഫ്, ഓട്ടോ എസി, വയർലെസ് ഫോൺ ചാർജർ എന്നിവ നൽകിയിട്ടുണ്ട്. ഇതിനുപുറമെ, സുരക്ഷയ്ക്കായി 6-എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, റിയർ പാർക്കിംഗ് സെൻസർ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റന്റ് സിസ്റ്റം എന്നിവയും നൽകിയിട്ടുണ്ട്.

പവർട്രെയിൻ

ഹ്യുണ്ടായി വെന്യു 3 എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. ആദ്യത്തേത് 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ്. പരമാവധി 83 bhp കരുത്തും 114 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ കഴിവുള്ളതാണിത്. രണ്ടാമത്തെ എഞ്ചിൻ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ്. ഈ എഞ്ചിൻ പരമാവധി 120 bhp കരുത്തും 172 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. മൂന്നാമത്തേത് 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ്, ഇത് പരമാവധി 100 bhp കരുത്തും 240 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *