Your Image Description Your Image Description

ജനുവരിയിൽ ഇന്ത്യയുടെ പാമോയിൽ ഇറക്കുമതി ഏകദേശം 14 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് റിപ്പോർട്ട്. ജനുവരിയിലെ പാമോയിൽ ഇറക്കുമതി ഡിസംബർ മുതൽ 45% കുറഞ്ഞ് 275,241 മെട്രിക് ടണ്ണായി. 2011 മാർച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിതെന്ന് സോൾവന്റ് എക്സ്ട്രാക്റ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ അറിയിച്ചു.

അതേസമയം, വിദേശ പാമോയിൽ ഇറക്കുമതി കുറഞ്ഞതോടെ ആഭ്യന്തര വിപണിയിൽ എണ്ണക്കുരുക്കൾ ഏറ്റവും ശക്തമായ തലത്തിലേക്ക് ചുവടുവെച്ചിരിക്കുകയാണ്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ സസ്യയെണ്ണ ഇറക്കുമതി നടത്തുന്നത്‌ ഇന്ത്യയാണ്‌. ജനുവരിയിൽ സോയാ ഓയിൽ ഇറക്കുമതി 5.6% വർധിച്ച് 444,026 ടണ്ണിലെത്തി. ഏഴ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

സൂര്യകാന്തി എണ്ണ ഇറക്കുമതി 8.9% വർധിച്ച് 288,284 ടണ്ണിലെത്തിയതായി വ്യവസായ സംഘടന അറിയിച്ചു. പാം ഓയിൽ കയറ്റുമതിയിൽ കുറവുണ്ടായതിനാൽ ജനുവരിയിൽ രാജ്യത്തിന്റെ മൊത്തം സസ്യ എണ്ണ ഇറക്കുമതി 14.8% കുറഞ്ഞ് 1 ദശലക്ഷം ടണ്ണായി. 11 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണെന്ന് പുറത്ത് വന്ന റിപ്പോർട്ടിൽ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *