Your Image Description Your Image Description

കൊച്ചി. സീറോ മലബാർ സഭ എറണാകുളം – അങ്കമാലി മേജർ അതിരൂപതയിൽ ഏകീകൃത കുർബാന വിഷയവുമായി ബന്ധപ്പെട്ട് വിശ്വാസ സമൂഹം നേരിടുന്ന പ്രശ്നങ്ങളും ആവശ്യങ്ങളും കാത്തലിക്ക് നസ്രാണി അസോസിയേഷൻ അതിരൂപത ഉന്നതാധികാര സമിതി അംഗങ്ങൾ മെത്രാപ്പോലീത്തൻ വികാരി
മാർ ജോസഫ് പാംപ്ലാനിയെ നേരിൽ സന്ദർശിച്ച് കാര്യങ്ങൾ ബോധിപ്പിച്ചു. പതിനഞ്ചിന ആവശ്യങ്ങൾ അടങ്ങിയ കത്ത് കൈമാറി.
സഭ സിനഡ് ഏകകണ്ഠമായി തീരുമാനിച്ച് മാർപാപ്പയുടെ അംഗീകാരം ലഭ്യമായ ഏകീകൃത കുർബാന ക്രമം മേജർ അതിരൂപതയിൽ ഒരു തരത്തിലുമുള്ള സമവായം ഇല്ലാതെ പ്രാവർത്തികമാക്കണം.
വലിയ നോമ്പിൻ്റെ മുന്നോടിയായി വരുന്ന പേത്തർത്താ ദി മായ മാർച്ച് 2 മുതൽ സമ്പൂർണ്ണമായി നടപ്പിലാക്കണം.
സഭയുടെ വിലക്കുകൾ ലംഘിച്ച് സ്ഥിരമായി സമൂഹമദ്ധ്യത്തിൽ സഭയെ കളങ്കപ്പെടുത്തുന്ന വൈദീകർക്കെതിരെയുള്ള നടപടികൾ ശക്തമാക്കണം.
കൂടാതെ സഭയേയും സിനഡിനേയും അനുസരിക്കാതെ സ്സ്പെൻഷനിലും മറ്റ് സഭ വിലക്കുകളും നേരിട്ടിട്ടുള്ള പുരോഹിതർ സഭയുടെ നിയമമനുസരിച്ചും കാനോനികനിയമങ്ങൾ അംഗീകരിച്ച് കൊണ്ട് പൂർണ്ണമായും ഏകീകൃത കുർബാന അർപ്പിക്കുവാൻ തയ്യാറായാൽ അവരുടെ പേരിലുള്ള ശിക്ഷ നടപടികൾ മരവിപ്പിക്കുന്നതിനും കാത്തലിക്ക് നസ്രാണി അസോസിയേഷൻ എതിരല്ല.
കുർബാന മധ്യേ ബലിയർപ്പിച്ചിരുന്ന വൈദികനെ അക്രമികളെ കൊണ്ട് മർദ്ധിക്കാൻ നേതൃത്വം കൊടുത്ത വൈദീകനെ സഭയിൽ നിന്ന് പുറത്താക്കണം.
ബിഷപ്പ് ഹൗസിൽ നുഴഞ്ഞ് കയറിയ 21 വൈദീകർക്കെതിരെയുള്ള നടപടികൾ ശിക്ഷ നടപടികൾ സഭ എത്രയും വേഗം നടപ്പിലാക്കണം.
അതിരൂപത കൂരിയ അംഗങ്ങളെ മാറ്റുകയോ വിമത വൈദീകരെ കൂരിയായിൽ നിയമിച്ച് കൊണ്ട് നിലവിലെ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കാൻ ഇടവരരുത്.
സഭയോടെപ്പം ഏകീകൃത കുർബാനക്ക് വേണ്ടി നിലകൊള്ളുന്ന വിശ്വാസികളുടെ അഭിപ്രായങ്ങൾ കൂടി സ്വീകരിക്കണം.
സഭവിരുദ്ധ സംഘടനകളുമായി ഒരു വിധത്തിലുള്ള ഒത്ത് തീർപ്പ് ഫോർമുല ഉണ്ടാക്കി സഭയോടെപ്പം നിലയുറപ്പിച്ച് നിൽക്കുന്ന വിശ്വാസികളെ വഞ്ചിതരാക്കരുത്.
പ്രശ്ന
പരിഹാര ഭാഗമായി വിമതരെ കൂടി പരിഗണിക്കുന്നതിൻ്റെ ഭാഗമായി തെറ്റ് തിരുത്തി സഭയോടൊപ്പം സഞ്ചരിക്കാൻ അവർ മുന്നോട്ട് വന്നാൽ കാലക്രമണേ അതിരൂപതയിൽ നിന്ന് ഒരു മെത്രാൻ പ്രാതിനിത്യം ഉറപ്പാക്കുന്നത് പരിഗണിക്കുന്നതിൽ തെറ്റില്ല.
സഭ ആസ്ഥാന ദൈവാലയമായ എറണാകുളം സെൻറ് മേരീസ് കത്തീഡ്രൽ ബസിലിക്ക പള്ളിയിൽ പേത്തർത്താ ദിനമായ മാർച്ച് രണ്ടിന് മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിലും, മാർ ജോസഫ് പാംപ്ലാനി മെത്രാനും സംയുക്തമായി സിനഡ് കുർബാന അർപ്പിക്കണം.
കാക്കനാട് മൗണ്ട് സെൻറ് തോമസിൽ വിശ്വാസികൾക്ക് പേത്തർത്താ ദിനം മുതൽ
കുർബാന സൗകര്യം ഒരുക്കി തരണം.
അടുത്ത
സിനഡിൽ എല്ലാ രൂപതകളിൽ നിന്ന് അൽമായരുടെ പ്രാതിനിത്യം സിനഡിൽ ഉറപ്പാക്കണം.
പുനസംഘടിപ്പിച്ച
വൈദീക സമിതിയിൽ സഭവിലക്കുള്ള പുരോഹിതരെ തൽസ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യണം.
അതിരൂപതയുടെ പരിധിയിൽ വരുന്ന കൊരട്ടി, കാഞ്ഞൂർ, മലയാറ്റൂർ, ഇടപ്പള്ളി എന്നീ പള്ളികളിലെ സാമ്പത്തിക തിരിമറിയെകുറിച്ച് സമഗ്രമായ അന്വേഷണം സഭ നടത്തണം.
തിരുസഭക്ക് എതിരെ കലാപ ആഹ്വാനം ചെയ്യുന്നവരെ കാനോനികനിയമം അനുസരിച്ച് കടുത്ത ശിക്ഷ നടപടിക്ക് വിധേയരാക്കണം.
അച്ചടക്കമില്ലാത്ത വിമത വൈദികരേ മാറ്റി മറ്റ് ഇതര രൂപതകളിൽ നിന്നുള്ള വൈദീകരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇടവക പള്ളികളിലും സഭയുടെ കീഴിൽ വരുന്ന സ്ഥാപനങ്ങളിലും നിയമിക്കണമെന്നത് ഉൾപ്പെടെയുള്ള പതിനഞ്ചിന ആവശ്യങ്ങളാണ് കാത്തലിക്ക് നസ്രാണി അസോസിയേഷൻ (സിഎൻഎ ) ചെയർമാൻ ഡോ. എം.പി. ജോർജ് കൺവീനർ ജോസ് പാറേക്കാട്ടിൽ ട്രഷറർ പോൾസൺ കുടിയിരിപ്പിൽ, വക്താവ് ഷൈബി പാപ്പച്ചൻ എന്നിവരുടെ നേതൃത്വത്തിലുള്ള നിവേദക സംഘമാണ് മാർ പാംപ്ലാനി യെ സന്ദർശിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തി കത്ത് കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *