Your Image Description Your Image Description

മ്ബനി സെക്രട്ടറി പ്രവേശന പരീക്ഷ മേയ് നാലിന് . ഏപ്രില്‍ 15നകം രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷൻ ഫീസ് 2000 രൂപ.https://smash.icsi.edu.csripts.cseet.institutions_cseet.aspr ലിങ്കില്‍ രജിസ്ട്രേഷൻ സൗകര്യം ലഭിക്കും.

വിജ്ഞാപനം www.icsi.eduല്‍. വര്‍ഷത്തില്‍ നാലുതവണ സി.എസ്.ഇ.ഇ.ടി പരീക്ഷയുണ്ടാവും.

കോര്‍പറേറ്റ് കമ്ബനികളുടെ ഭരണനിര്‍വഹണത്തില്‍ കോര്‍പറേറ്റ് കമ്ബനികളുടെ ഭരണനിര്‍വഹണത്തില്‍ മുൻനിര സ്ഥാനമാണ് കമ്ബനി സെക്രട്ടറിക്ക്. ഈ പദവിയിലെത്തുന്നതിന്‌ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്ബനീസ് സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ (ഐ.സി.എസ്.ഐ) അസോസിയറ്റ് (എ.സി.എസ്) അംഗത്വം നേടുന്നതിന് കമ്ബനി സെക്രട്ടറി (സി.എസ്) എക്സിക്യൂട്ടിവ്, സി.എസ് പ്രഫഷനല്‍ മുതലായ പ്രോഗ്രാമുകള്‍ പാസ് ആകണം . ഏതെങ്കിലും സ്ട്രീമില്‍ പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് കമ്ബനി സെക്രട്ടറി എക്സിക്യൂട്ടിവ് എൻട്രൻസ് ടെസ്റ്റോടെ (സി.എസ്.ഇ.ഇ.ടി) സി.എസ് എക്സിക്യൂട്ടിവ് പ്രോഗ്രാമില്‍ പ്രവേശനം നേടാം.

സി.എസ് എക്സിക്യൂട്ടിവ് പ്രോഗ്രാം: പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായി സി.എസ്.ഇ.ഇ.ടിയില്‍ യോഗ്യത നേടുന്നവര്‍ക്ക് പ്രവേശനം നേടാം. ഐ.സി.എസ്.ഐ ഫൗണ്ടേഷൻ പാസായവര്‍ക്കും ഐ.സി.എ.ഐ/ഐ.സി.എം.എ.ഐ ഫൈനല്‍ പരീക്ഷ പാസായവര്‍ക്കും 50 ശതമാനം മാര്‍ക്കോടെ ബിരുദ/ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും പ്രവേശന പരീക്ഷ എഴുതാതെ നേരിട്ട് പ്രവേശം.

സി.എസ് പ്രഫഷനല്‍ പ്രോഗ്രാം: എക്സിക്യൂട്ടിവ് പ്രോഗ്രാമില്‍ യോഗ്യത നേടുന്നവര്‍ക്ക് സി.എസ് പ്രഫഷനല്‍ പ്രോഗ്രാമിന് ചേരാം. ഇതിലും രണ്ട് ഗ്രൂപ്പുകളിലായി ഏഴു പേപ്പറുകള്‍ പാസാകണം. സി.എസ് അംഗത്വം നേടുന്നവര്‍ക്ക് കമ്ബനി സെക്രട്ടറി, കോര്‍പറേറ്റ് പ്ലാനര്‍, കണ്‍സള്‍ട്ടന്റ് ജോലികള്‍ ലഭിക്കും

Leave a Reply

Your email address will not be published. Required fields are marked *