Your Image Description Your Image Description

രാജ്യത്ത് ഏറ്റവുമധികം റേഞ്ച് ലഭിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ എന്ന വിശേഷണവുമായി എത്തിയ സിംപിൾ എനർജിയുടെ പുതിയ മോഡലുകൾ വിപണിയിൽ എത്തി. രണ്ട് മോഡലുകളിൽ ലഭിക്കുന്ന സ്കൂട്ടറിന്റെ വൺ എന്ന മോഡലിന് 1.66 ലക്ഷം രൂപയും സിംപിൾ വൺ ഡോട്ട് എന്ന മോഡലിന് 1.46 ലക്ഷം രൂപയുമാണ് വില വരുന്നത്. സിംപിൾ വണ്ണിന്റെ ജെൻ 1.5 മോഡലിന്റെ റേഞ്ച് 248 കിലോമീറ്ററും വില കുറഞ്ഞ വേരിയന്റായ സിംപിൾ വൺ ഡോട്ട് ജെൻ 1.5 മോഡലിന്റെ റേഞ്ച് 181 കിലോമീറ്ററുമാണ്.

ഇന്ത്യയിൽ ഏറ്റവും അധികം റേഞ്ചുള്ള സ്കൂട്ടറുകളിലൊന്നാണ് സിംപിൾ വൺ. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനിയായ സിംപിൾ എനർജി 2023 ലാണ് സ്കൂട്ടറുകൾ പുറത്തിറക്കിയത്. ആദ്യ മോഡലുകളുടെ അപ്ഡേറ്റഡ് വേരിയന്റാണ് ഇപ്പോള്‍ എത്തിയിരിക്കുന്ന ജെൻ 1.5. ഒന്നിൽ കൂടുതൽ സോഫ്റ്റ്‌വെയർ അപ്‌ഡേഷനുകൾ, നാവിഗേഷൻ, അപ്ഡേറ്റ് ചെയ്ത ഡ്രൈവ് മോഡുകൾ, പാർക് അസിസ്റ്റന്റ്, ഫൈൻഡ് മൈ വെഹിക്കിൾ, റീജെൻ ബ്രേക്കിങ്, ട്രിപ് ഹിസ്റ്ററി, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, യു എസ് ബി ചാർജിങ് പോർട്ട്, ഏറ്റവും വലിയ അണ്ടർ സ്റ്റോറേജ് തുടങ്ങി നിരവധി ഫീച്ചറുകളാണ് ജെൻ 1.5 ന് കമ്പനി നൽകിയിട്ടുള്ളത്.

അതേസമയം ഫ്ലോറിൽ ഉറപ്പിച്ച 3.7 kWh ബാറ്ററിയും 1.3 kWh പോർട്ടബിൾ ബാറ്ററിയുമാണ് വൺ ജെൻ 1.5 ൽ ഉള്ളത്. 11.4 ബി എച്ച് പി പവറും 72 എൻ എം ടോർക്കും പുറത്തെടുക്കുന്ന ഇലക്ട്രിക് മോട്ടറും ഉണ്ട്. 105 കിലോമീറ്ററാണ് ഉയർന്ന വേഗം. വൺഡോട്ട് ജെൻ 1.5 ൽ. 3.7 kWh ബാറ്ററി മാത്രം ഉപയോഗിക്കുന്നു. 11.4 ബി എച്ച് പി പവറും 72 എൻ എം ടോർക്കും ഉൽപാദിപ്പിക്കുന്ന മോട്ടറാണ് സ്കൂട്ടറിൽ‌ വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *